Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ

Neyyattinkara Child Death: മുൻപ് ഭർത്താവ് മടിയിൽ ഇരുത്തിയപ്പോഴാണ് കുഞ്ഞിന്റെ കൈയിൽ പൊട്ടൽ ഉണ്ടായത് . ഷിജിൻ കുഞ്ഞിനെ കൊന്നതാണെന്നറിഞ്ഞപ്പോൾ ഞെട്ടൽ ഉണ്ടെന്നും കൃഷ്ണപ്രിയ മൊഴി നൽകി...

Neyyattinkara Child Death: കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ

Neyyattinkara Child Death

Published: 

24 Jan 2026 | 07:33 AM

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ അച്ഛൻ കൊലപ്പെടുത്തിയ സംഭവത്തിൽ താൻ നിരപരാധി ആണെന്ന് മാതാവ് കൃഷ്ണപ്രിയ. ഭർത്താവുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, ഇയാളുമായി സംസാരിക്കാറില്ലെന്നും കൃഷ്ണപ്രിയ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കുഞ്ഞിനോട് പിതാവ് ഷിജിന് ഇഷ്ടക്കേട് ഉള്ളതായി തോന്നിയിരുന്നു.

മുൻപ് ഭർത്താവ് മടിയിൽ ഇരുത്തിയപ്പോഴാണ് കുഞ്ഞിന്റെ കൈയിൽ പൊട്ടൽ ഉണ്ടായത് . ഷിജിൻ കുഞ്ഞിനെ കൊന്നതാണെന്നറിഞ്ഞപ്പോൾ ഞെട്ടൽ ഉണ്ടെന്നും കൃഷ്ണപ്രിയ മൊഴി നൽകി. പോലീസിനെ ചോദ്യം ചെയ്യലിനിടയിലാണ് നെയ്യാറ്റിൻകര കവളാകുളം സ്വദേശി ഷിജിൻ തന്റെ കുഞ്ഞിനെ കൊന്നു എന്ന് സമ്മതിച്ചത്. കുഞ്ഞിനെ മടിയിൽ ഇരുത്തിയശേഷം കൈമുട്ട് കൊണ്ട് അടിവയറ്റിൽ ഇടിച്ചെന്നും ശേഷം കുഞ്ഞു കുഴഞ്ഞു വീഴുകയായിരുന്നുവെന്നും പിതാവിന്റെ മൊഴി.

ഭാര്യ കൃഷ്ണപ്രിയ സംശയത്തെ തുടർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നും ഷിജിൻ വ്യക്തമാക്കി. നിരവധി തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടിവയറ്റിൽ ഉണ്ടായ രക്തസ്രാവമാണ് കുട്ടിയുടെ മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരനായ ഇഹാൻ മരണപ്പെട്ടത്.

കറിവേപ്പില അച്ചാറിടാം, ആരോഗ്യത്തിന് ഗുണകരം
കോഴിയുടെ ഈ ഭാഗം കളയാന്‍ പാടില്ല; ഗുണങ്ങളുണ്ട്‌
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശമ്പളം എത്ര?
മുടിയും ചർമ്മവും തിളങ്ങാൻ ഇതൊന്നു മതി
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?
ആശ നാഥിനെ തിരികെ കാൽതൊട്ട് വന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
തൃശൂർ-ഗുരുവായൂർ പാസഞ്ചറിലെ ആദ്യ യാത്രികർക്ക് സുരേഷ് ഗോപിയുടെ വക സമ്മാനം
കാറിനെ നേരെ പാഞ്ഞടുത്ത് കാട്ടാന, രക്ഷപ്പെട്ട് ഭാഗ്യകൊണ്ട് മാത്രം