VD Satheesan: ഇതാണ് ഞാൻ അറിയുന്ന കേരളം; വയനാട്ടിൽ കല്യാണി അമ്മയ്ക്ക് ചിതയൊരുക്കിയ റസാക്കിനും സുലൈമാനും മുഖ്യമന്ത്രിയുടെ ആദരം
കല്യാണി അമ്മയുടെ ആഗ്രഹപ്രകാരമാണ് മരണശേഷം പ്രാദേശിക ഹിന്ദു ശ്മശാനത്തിൽ ഹൈന്ദവ ആചാരപ്രകാരമുള്ള എല്ലാ അന്ത്യകർമ്മങ്ങളും നിർവഹിച്ച് ചിതയ്ക്ക് തീ പകർന്നത് ഈ സഹോദരങ്ങളാണ്. വാർദ്ധക്യവും രോഗവും തളർത്തി കല്യാണിയമ്മ കിടപ്പിലായിട്ടും മക്കളെപ്പോലെ അവർ ശുശ്രൂഷിച്ചു. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. മരുന്നടക്കമുള്ള എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു നൽകി. ആരും സഹായിക്കാൻ ഇല്ലാതെ ആ വീട്ടിൽ...............
വയനാട്: അഞ്ച് പതിറ്റാണ്ട് കാലം സ്വന്തം അമ്മയെപ്പോലെ പരിചരിച്ച് 85 വയസ്സുകാരി ആയ കല്യാണി അമ്മയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ച വയനാട്ടിലെ മുസ്ലിം സഹോദരങ്ങൾക്ക് മുഖ്യമന്ത്രി വി ഡി സതീശന്റെ ആദരം. റസാക്ക്, സുലൈമാൻ എന്നീ സഹോദരങ്ങളുടെ ഹൃദയസ്പർശിയായ ഈ പ്രവർത്തിയെ മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെ ഉദാത്ത മാതൃകയായാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.
ജന്മം നൽകിയില്ലെങ്കിലും സ്വന്തം മക്കളുടെ സ്ഥാനത്തു നിന്നാണ് 85 കാരിയായ വയനാട് ചിത്രഗിരി ക്ലബ്ബുമുട്ടത്തെ കല്യാണി അമ്മയെ റസാക്കും സുലൈമാനും ഈ ലോകത്തുനിന്നും ഇവിടെ നൽകിയത്. ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾ നടത്തിയ ശേഷം അവർ അമ്മയുടെ ചിതയ്ക്ക് തീ പകരുകയായിരുന്നു.
ALSO READ:എല്ലാം പറഞ്ഞവസാനിപ്പിച്ചു, മന്നം ജയന്തിക്ക് മുഖ്യമന്ത്രി വരും: സുകുമാരൻ നായർ
മരുന്നടക്കമുള്ള എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു…
കഴിഞ്ഞ 50 വർഷക്കാലമായി റസാക്കും സുലൈമാനും ഇവരുടെ കുടുംബവും സ്വന്തം അമ്മയെപ്പോലെയാണ് കല്യാണി അമ്മയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്. കല്യാണി അമ്മയുടെ ആഗ്രഹപ്രകാരമാണ് മരണശേഷം പ്രാദേശിക ഹിന്ദു ശ്മശാനത്തിൽ ഹൈന്ദവ ആചാരപ്രകാരമുള്ള എല്ലാ അന്ത്യകർമ്മങ്ങളും നിർവഹിച്ച് ചിതയ്ക്ക് തീ പകർന്നത് ഈ സഹോദരങ്ങളാണ്. വാർദ്ധക്യവും രോഗവും തളർത്തി കല്യാണിയമ്മ കിടപ്പിലായിട്ടും മക്കളെപ്പോലെ അവർ ശുശ്രൂഷിച്ചു. ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിച്ചു. മരുന്നടക്കമുള്ള എല്ലാ കാര്യങ്ങളും അവർക്ക് ചെയ്തു നൽകി. ആരും സഹായിക്കാൻ ഇല്ലാതെ ആ വീട്ടിൽ കിടക്കുമ്പോഴും റസാക്കിന്റെ ഭാര്യയും അവരുടെ സ്വന്തം അമ്മയെ പോലെയാണ് ആ അമ്മയെ പരിചരിച്ചത്.
കല്യാണിയമ്മ ഈ ലോകത്തോട് വിടപറയുമ്പോഴും മരണക്കിടയ്ക്ക് സമീപത്തും കുടുംബാംഗങ്ങൾ ആയി ഈ കുടുംബം തന്നെയായിരുന്നു ഉണ്ടായത്. തുടർന്ന് അന്ത്യകർമ്മങ്ങൾ ചെയ്യാൻ ആരുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ഈ അമ്മയ്ക്ക് വേണ്ടി അതും ഇവർ ചെയ്തു നൽകിയത്.സഹോദരങ്ങളുടെ സ്നേഹനിർഭരമായ ഈ പ്രവർത്തി പങ്കുവെച്ചുകൊണ്ട് “ഇതാണ് ഞാൻ അറിയുന്ന, സ്നേഹിക്കുന്ന, വിശ്വസിക്കുന്ന കേരളം. കല്യാണി അമ്മയ്ക്ക് ജന്മം നൽകിയ മക്കളല്ല റസാഖും സുലൈമാനും. എങ്കിലും അഞ്ച് പതിറ്റാണ്ടോളം സ്വന്തം അമ്മയെപ്പോലെ അവർ കല്യാണി അമ്മയെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു. അവസാന യാത്രയാക്കേണ്ട സമയം വന്നപ്പോൾ, സ്വന്തം മക്കളുടെ സ്നേഹത്തോടെയും ആദരവോടെയും ആ 85-കാരിയുടെ അവസാന ആഗ്രഹം അവർ നിറവേറ്റി” എന്ന് മുഖ്യമന്ത്രി കുറിച്ചു.
ENGLISH SUMMARY
Opposition Leader V.D. Satheesan has paid tribute to the Muslim brothers in Wayanad who performed the last rites of 85-year-old Kalyani Amma—a woman they had cared for like their own mother for five decades. Satheesan described this touching gesture by the brothers, Razak and Sulaiman, as an exemplary model of religious harmony and humanity.