ഒടുവിൽ ചെന്താമരക്ക് ശിക്ഷ വിധിച്ചു കോടതി
മാറ്റി വെക്കലുകൾക്കൊടുവിലാണ് ശിക്ഷാ വിധി എത്തിയത് പാലക്കാട് അഡീഷ്ണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. 2026 ഫെബ്രുവരി 23നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 46 പേരുടെ മൊഴികൾ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.
പാലക്കാട്: നെന്മാറ കൊലപാതകങ്ങളിൽ പ്രതി ചെന്താമരക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് വധശിക്ഷയാണ് കോടതി നൽകിയത്. 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഇത് മരിച്ച സുധാകരൻ്റെ മക്കൾക്കും നൽകണം. പാലക്കാട് അഡീഷ്ണൽ സെഷൻസ് കോടതിയാണ് പ്രതിക്ക് വധ ശിക്ഷ വിധിച്ചത്. ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് ഇയാൾ കൊലപ്പെടുത്തിയത്. 2025 ജനുവരി 27-നാണ് സംഭവം. നെന്മാറ പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരൻ അമ്മ ലക്ഷ്മി എന്നിവരെയാണ് ചെന്താമര കൊലപ്പെടുത്തിയത്.
കേസിൽ ഒന്നര വർഷത്തിന് ശേഷമാണ് കേസിൽ വിധി. ബിഎന്‍എസ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. 2026 ഫെബ്രുവരി 23നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കേസിൽ ആകെ 81 സാക്ഷികളാണുണ്ടായിരുന്നത്. ഇതിൽ 46 പേരുടെ മൊഴികൾ കോടതിയിൽ വായിച്ചു കേൾപ്പിച്ചു.
ALSO READ: Nenmara Double Murder Case: ചെന്താമരയ്ക്ക് തൂക്കുകയറോ? നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്
ശിക്ഷാ വിധി കേൾക്കുമ്പോഴും യാതൊരു കൂസലും ഇല്ലാതെയായിരുന്നു ചെന്താമരയുണ്ടായിരുന്നത്. നേരത്തെ വാദം കേൾക്കാൻ കോടതിയിൽ എത്തിയപ്പോഴും ഭീക്ഷണിയും ഇയാൾ ഉയർത്തിയിരുന്നു. നെന്മാറ സ്വദേശിയായ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് ചെന്താമര രണ്ട് കൊലപാതകങ്ങൾ കൂടി ചെയ്തത്. കൃത്യങ്ങൾക്ക് ശേഷം മലയിലേക്ക് ഒളിച്ച് പ്രതിയെ പോലീസും തണ്ടർ ബോൾട്ടും ചേർന്നാണ് പിടികൂടിയത്.
English Summary
Palakkad Additional Session Court announced the verdict of nenmara double murder case. Accuse Chenthamara will get death sentence and need to pay 20 lakhs fine. Final Verdict came after one and half year. Accuse did the crime while he was in bail for a Murder Case too.