Neriamangalam Ksrtc Accident : നേര്യമംഗലത്തിനടുത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണം

ബസിൻ്റെ മുൻവശത്തിരുന്ന പെൺകുട്ടിയാണ് മരിച്ചത്. കുട്ടിയുടെ നില ഗുരുതരമായിരുന്നു. അപകടം നടന്നതിൻ്റെ തൊട്ട് പുറകെ ആ റൂട്ടിൽ എത്തിയ കെഎസ്ആർടിസി ബസ്സിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

Neriamangalam Ksrtc Accident : നേര്യമംഗലത്തിനടുത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണം

Neriamangalam Ksrtc Accident News

Updated On: 

15 Apr 2025 | 12:43 PM

ഇടുക്കി: നേര്യമംഗലത്തിനടുത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. കട്ടപ്പന സ്വദേശി അനീറ്റ (14) ആണ് മരിച്ചത്.  എറണാകുളം നേര്യമംഗലം മണിയമ്പാറയിലാണ് അപകടമുണ്ടായത്.  കട്ടപ്പനയിൽ നിന്നും ഏറണാകുളത്തേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ മുൻവശത്തിരുന്ന അനീറ്റ താഴേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സെത്തി അനീറ്റയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. അതേസമയം  15-ൽ അധികം പേർക്ക് അപകടത്തിൽ പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം.

40-ൽ അധികം ആളുകൾ ബസിലുണ്ടായിരിന്നു. ഡിവൈഡറിൽ ഇടിച്ച് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്നതിൻ്റെ തൊട്ട് പുറകെ എത്തിയ കെഎസ്ആർടിസി ബസ്സിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ബസ് അമിത വേഗത്തിലായിരുന്നോ എന്നതിൽ വ്യക്തതയില്ല. അപകടകരമായ വളവും അപകടത്തിന് കാരണമായെന്ന് സമീപവാസികളും രക്ഷാപ്രവർത്തകരും പറയുന്നു.

Follow Us
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
ശനിദോഷത്തിന്റെ സൂചനകൾ ഇവയാണോ?
പണം കളയണ്ട! പാർലർ ഫേഷ്യലിനേക്കാൾ ​ഗുണം ഈ കൂട്ടിന്
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി