Rahul MamKoottathil: ഭയങ്കര ജാഡ ആണല്ലേ, സുന്ദരിമാര്‍ എല്ലാം ഇങ്ങനാ… രാഹുൽ മാങ്കൂട്ടത്തലിന്റെ ചാറ്റുകൾ പുറത്ത്
Evidence and chats against Rahul Mankuttathil : പുറത്തു വന്ന ശബ്ദ സന്ദേശങ്ങളില്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം, ഈ ആരോപണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചു.
കൊച്ചി: യുവനടിയുടെ ആരോപണത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ യെ പ്രതിരോധത്തിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. അദ്ദേഹത്തിന്റേതെന്ന് പറയപ്പെടുന്ന ചാറ്റുകളും ശബ്ദ സന്ദേശങ്ങളുമാണ് പ്രചരിക്കുന്നത്. 2020 മുതലുള്ള ചാറ്റുകളും എം എല്‍ എ ആയതിന് ശേഷമുള്ള ശബ്ദസന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഒരു യുവതിയുമായി ഫേസ്ബുക്ക് മെസഞ്ചറില്‍ നടത്തിയ ചാറ്റില്‍, ‘നിങ്ങള്‍ മുടിഞ്ഞ ഗ്ലാമറാണ്’, ‘താന്‍ പൊളിയാണ്’, ‘സുന്ദരിമാര്‍ എല്ലാം ഇങ്ങനാ’ എന്നിങ്ങനെയുള്ള സന്ദേശങ്ങള്‍ രാഹുല്‍ അയച്ചതായി സ്‌ക്രീന്‍ ഷോട്ടുകളില്‍ കാണാം. യുവതി ‘കുഞ്ഞനിയന്റെ തമാശ’ എന്ന് വിശേഷിപ്പിച്ചപ്പോള്‍, ‘ഞാന്‍ അനിയനൊന്നുമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പുറത്തു വന്ന ശബ്ദ സന്ദേശങ്ങളില്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. അതേ സമയം, ഈ ആരോപണങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചു. യുവ നടി തന്റെ അടുത്ത സുഹൃത്താണെന്നും, അവര്‍ തന്നെക്കുറിച്ചല്ല പറഞ്ഞതെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരും നിയമപരമായ പരാതി നല്‍കിയിട്ടില്ലെന്നും, ഓഡിയോ ക്ലിപ്പുകള്‍ വ്യാജമായി സൃഷ്ടിക്കാന്‍ കഴിയുന്ന കാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.