AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Amrit Bharat Express: കോഴിക്കോട് വഴി പുതിയ ട്രെയിന്‍; യാത്ര നിങ്ങളുടെ ഇഷ്ട റൂട്ടിലേക്ക് തന്നെ

Kozhikode to Rameswaram New Train: മലബാറില്‍ നിന്ന് ആദ്യമായി രാമേശ്വരത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഈ റൂട്ടിലേക്ക് സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനിന് സാധിക്കും.

Amrit Bharat Express: കോഴിക്കോട് വഴി പുതിയ ട്രെയിന്‍; യാത്ര നിങ്ങളുടെ ഇഷ്ട റൂട്ടിലേക്ക് തന്നെ
അമൃത് ഭാരത് എക്‌സ്പ്രസ Image Credit source: PTI
Shiji M K
Shiji M K | Updated On: 27 Feb 2026 | 10:47 AM

കോഴിക്കോട്: മലബാര്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. കോഴിക്കോട് വഴി തമിഴ്‌നാട്ടിലേക്ക് രണ്ട് പ്രതിവാര ട്രെയിനുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മംഗളൂരു മുതല്‍ രാമേശ്വരം പോകുന്ന ട്രെയിനും മംഗളൂര-താബരം വരെ പോകുന്ന അമൃത് ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസും മാര്‍ച്ച് 1 മുതല്‍ സര്‍വീസ് ആരംഭിക്കും. മാര്‍ച്ച് ഒന്നിന് മധുരയില്‍ വെച്ചാണ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ്.

ഇവ രണ്ടും പ്രതിവാരം സര്‍വീസ് നടത്തുന്നവയായിരിക്കും. മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, പൊള്ളാച്ചി, മധുര വഴിയായിരിക്കും രാമേശ്വരത്തേക്ക് സര്‍വീസ് നടത്തുക. മംഗളൂരു-താംബരം ട്രെയിനിന്റെ റൂട്ടും ഇതുതന്നെ ആയിരിക്കാനാണ് സാധ്യത. റൂട്ടും സമയവും റെയില്‍വേ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

മംഗളൂരു-താംബരം എക്‌സ്പ്രസില്‍ ആകെ എട്ട് സ്ലീപ്പര്‍ കോച്ചുകളും എട്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളുമായിരിക്കും ഉണ്ടാകുക. രാമേശ്വരം, ഏര്‍വാടി, വേളാങ്കണ്ണി, നാഗൂര്‍, തഞ്ചാവൂര്‍, ശ്രിരംഗം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ട്രെയിന്‍ ഉപകാരപ്പെടും.

Also Read: Amrit Bharat Express: താംബരം-രാമേശ്വരം-മംഗളൂരു റൂട്ടില്‍ പുതിയ ട്രെയിന്‍; മാര്‍ച്ച് 1ന് ഫ്‌ളാഗ് ഓഫ്

മലബാറില്‍ നിന്ന് ആദ്യമായി രാമേശ്വരത്തേക്ക് സര്‍വീസ് നടത്തുന്ന ട്രെയിന്‍ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഈ റൂട്ടിലേക്ക് സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ട്രെയിനിന് സാധിക്കും.

നിലവില്‍ നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് കിട്ടിയ സന്തോഷത്തിലാണ് മലബാറുകാര്‍. ആ സന്തോഷം ഇരട്ടിയാക്കാനാണ് പുതിയ ട്രെയിനിന്റെ വരവ്. മലബാറിനെ തമിഴ്‌നാടുമായി ബന്ധിപ്പിച്ച് കൂടുതല്‍ ട്രെയിനുകളെത്തുന്നത് വ്യവാസ മേഖലയ്ക്കും ഉണര്‍വേകും.

Follow Us