Neyyattinkara child death: ഷിജിൽ സെക്സ് ചാറ്റ് ഗ്രൂപ്പുകളിൽ അംഗം, ലൈംഗികബന്ധത്തിനിടെ കുഞ്ഞു കരഞ്ഞാലും മർദ്ദനം; റിപ്പോർട്ട്
Neyyattinkara child death Police Report: കുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛൻ ഷിജിൽ ഒരു കൊടും ക്രിമിനൽ ആണെന്നാണ് പോലീസ് നൽകുന്ന വിവരം. ശാരീരിക ബന്ധത്തിന് കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകത്തിന് കാരണമെന്നും മൊഴിയിൽ പറയുന്നു....

Neyyattinkara Child Death (1)
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ കൊലപാതകത്തിൽ പ്രതിയായ പിതാവ് ഷിജിലിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാൾക്കെതിരെ ഭാര്യ നൽകിയ രഹസ്യ മൊഴിമഴയുടെ വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ടപ്പോൾ പുറത്തെത്തിയിരിക്കുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛൻ ഷിജിൽ ഒരു കൊടും ക്രിമിനൽ ആണെന്നാണ് പോലീസ് നൽകുന്ന വിവരം. ശാരീരിക ബന്ധത്തിന് കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകത്തിന് കാരണമെന്നും മൊഴിയിൽ പറയുന്നു.
സംഭവദിവസം രാത്രിയിൽ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞതാണ് ഷിജിലിനെ കൂടുതൽ പ്രകോപിതനാക്കിയത്. ഉടനെ കുഞ്ഞിനെ മടിയിൽ ഇരുത്തി കൈമുട്ട് കൊണ്ട് ഷിജിൽ ആഞ്ഞടിക്കുകയായിരുന്നുവെന്ന് മൊഴി ലഭിച്ചു. വേദന കൊണ്ട് പുളഞ്ഞു കരഞ്ഞ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ഇയാൾ വിസമ്മതിക്കുകയായിരുന്നു. പിന്നീട് ഏറെ നേരം അപേക്ഷിച്ചതിനെ തുടർന്നാണ് തന്റെ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു റിപ്പോർട്ട്. എന്നാൽ ആശുപത്രിയിൽ എത്തുന്നത് മുന്നേ തന്നെ കുഞ്ഞു മരിച്ചിരുന്നുവെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. സെക്സ് ചാറ്റ് ആപ്പുകളിൽ അംഗമാണ് പ്രതിയായ ഷിജിൽ.
ALSO READ:പത്തനംതിട്ടയിൽ നവജാതശിശു തട്ടുകടയിൽ ഉപേക്ഷിച്ച നിലയിൽ
ഫോണിൽ നിരവധി സ്ത്രീകളുമായി നടത്തിയ സെക്സ് ചാറ്റുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു. മാത്രമല്ല സെക്സ് ചാറ്റ് നടത്തുന്നതിന് വേണ്ടി മാത്രം ഇയാൾ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നതായും പോലീസ് അറിയിച്ചു. കുഞ്ഞിനെ നേരത്തെ തന്നെ ഇയാൾക്ക് ഇഷ്ടമില്ലായിരുന്നു. കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയും തർക്കങ്ങൾ പതിവാണ്. ഈ പേരിൽ അനാവശ്യമായ പ്രശ്നങ്ങൾ ഇയാൾ സൃഷ്ടിച്ചിരുന്നു. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കുഞ്ഞിന്റെ ഒരു ചിത്രം മാത്രമാണ് ലഭിച്ചത് അതും കുഞ്ഞിന്റെ കൈ ഒടിച്ച ശേഷമുള്ള ഫോട്ടോ ആണ് അതെന്നും അമ്മയായ കൃഷ്ണപ്രിയ മൊഴി നൽകി.
ഏതൊരു മനുഷ്യനും കേട്ടാൽ അറക്കുന്നതും ഞെട്ടിക്കുന്നതുമായ ക്രൂരതകളാണ് ഷിജിൽ കൃഷ്ണപ്രിയയോടും കുഞ്ഞിനോടും ചെയ്തിരുന്നത് എന്നാണഅ കൃഷ്ണപ്രയുടെ കുടുംബവും പറയുന്നു. ഗർഭിണിയായപ്പോൾ അത് അലസിപ്പിക്കാൻ ആയി പലതവണ അയാൾ ശ്രമിച്ചു. ഷിജിലും അമ്മയും അച്ഛനും സഹോദരിയും പലതവണ കുഞ്ഞിനെയും മകളെ ഉപദ്രവിച്ചതായും കൃഷ്ണപ്രിയയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.