AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി

Neyyattinkara child death Father statement: അരിശം തീരാതെ കുട്ടി കാരണം ഉറക്കം പോയി എന്ന് പറഞ്ഞ ഷിജിൽ ബഹളം വയ്ക്കുകയും ശേഷം കട്ടിലിൽ കിടന്ന കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം വയറ്റിൽ...

Neyyattinkara child death: കുഞ്ഞ് കട്ടിലിൽ മൂത്രമൊഴിച്ചപ്പോൾ ഉറക്കം പോയി, ദേഷ്യം വന്നു! ഒരു വയസ്സുകാരനെ കൊന്ന അച്ഛന്റെ മൊഴി
Neyyattinkara Child Death (1)Image Credit source: Social Media
Ashli C
Ashli C | Published: 24 Jan 2026 | 10:35 AM

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരനായ ഇഹാൻ മരിച്ച സംഭവത്തിൽ അച്ഛന്റെ മൊഴി നടുക്കുന്നത്. ജനുവരി 16ന് പുലർച്ചെ 3:00 മണിയോടെ കട്ടിലിൽ മൂത്രമൊഴിക്കുകയും കരഞ്ഞുകൊണ്ട് എഴുന്നേൽക്കുകയും ചെയ്തതോടെ തന്റെ ഉറക്കം നഷ്ടപ്പെട്ടു. മാത്രമല്ല കുഞ്ഞ് എഴുന്നേറ്റ് കരഞ്ഞപ്പോൾ കൃഷ്ണപ്രിയ മുറിയിലെ ലൈറ്റ് ഇടുകയും ചെയ്തതോടെ കൂടി തനിക്ക് ദേഷ്യവും പിടിച്ചു. ലൈറ്റ് ഓഫ് ചെയ്യാൻ പറഞ്ഞ ബഹളം ഉണ്ടാക്കി. എന്നാൽ കൃഷ്ണപ്രിയ കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയി വൃത്തിയാക്കിയ ശേഷം കട്ടിലിൽ കൊണ്ട് കിടത്തി.

അരിശം തീരാതെ കുട്ടി കാരണം ഉറക്കം പോയി എന്ന് പറഞ്ഞ ഷിജിൽ ബഹളം വയ്ക്കുകയും ശേഷം കട്ടിലിൽ കിടന്ന കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം വയറ്റിൽ കൈകൊണ്ട് ഇടിക്കുകയും ചെയ്തു. വേദന കൊണ്ട് പുളഞ്ഞ കുട്ടി കരയുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ തിരിഞ്ഞു കിടന്ന് ഷിജിൽ ഉറങ്ങി.

ALSO READ:കുഞ്ഞിനെ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, താൻ നിരപരാധി! നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരന്റെ മരണത്തിൽ അമ്മ

എന്നാൽ വേദന കൊണ്ട് പുളഞ്ഞു കുട്ടി കരഞ്ഞപ്പോൾ കൃഷ്ണപ്രിയ കുട്ടിയുടെ കരച്ചിൽ മാറ്റിയശേഷം വീണ്ടും കിടത്തിയുറക്കി. എന്നാൽ അന്ന് വൈകിട്ടോടെ കുട്ടിയുടെ അവസ്ഥ മോശമാവുകയും ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിക്കുകയും ആയിരുന്നു. ഈ സംഭവം ഷിജിലും ഭാര്യ കൃഷ്ണപ്രിയയും പോലീസിനോട് സമ്മതിച്ചു. എന്നാൽ താൻ സംഭവത്തിൽ നിരപരാധിയാണെന്നാണ് കൃഷ്ണപ്രിയ വാദിക്കുന്നത്. ഷിജിലിന് കുട്ടിയെ ഇഷ്ടമില്ലായിരുന്നു. ഭർത്താവുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇയാളോട് സംസാരിക്കാറില്ല എന്നും പോലീസിനോട് കൃഷ്ണപ്രിയ മൊഴി നൽകി. ഷിജിൽ ആണ് മകൻ മരിക്കാൻ കാരണമായത് എന്ന് സംഭവം തനിക്ക് ഞെട്ടൽ ഉണ്ടാക്കി എന്നും അമ്മ പ്രതികരിച്ചു.

അതേസമയം നിരവധി തവണ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഷിജിൽ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ ഷിജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അടിവയറ്റിൽ ഉണ്ടായ രക്തസ്രാവമാണ് കുട്ടിയുടെ മരണകാരണമെന്ന് ഫോറൻസിക് സർജൻ റിപ്പോർട്ട് നൽകിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒരു വയസ്സുകാരനായ ഇഹാൻ മരണപ്പെട്ടത്.