പി.എസ്. സി പരീക്ഷ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരം വീഴ്ച സംഭവിച്ചു; ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതെന്നാണ് സൂചന.കൂടാതെ ഈ സംഭവത്തിൽ ക്രിമിനൽ ഗുഡോലോചന നടന്നോ എന്ന കാര്യവും അന്വേഷിക്കും. പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. വീഴ്ച്ച സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടും പി എസ് സി നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.........

Psc
തിരുവനന്തപുരം: പിഎസ്‌സി മൂല്യനിർണയ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട്. മൂല്യനിർണയ ചുമതലയുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയെന്ന് കണ്ടെത്തൽ. മുൻ ഡെപ്യൂട്ടി സെക്രട്ടറി, അഡീഷണൽ സെക്രട്ടറി എന്നിവർക്കെതിരെ നടപടി ആവശ്യമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. പരീക്ഷയിൽ ഒമ്പത് ചോദ്യങ്ങളുടെ മൂല്യനിർണ്ണയം നടത്താതെ പോയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും സംഭവിച്ച ഗുരുതരമായ വീഴ്ച തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.
ക്രിമിനൽ ഗുഡോലോചന നടന്നോ..?
പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചനയെന്ന് എസ്.ഐ.ടി സ്ഥിരീകരിക്കുന്നു. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഐഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നതെന്നാണ് സൂചന.കൂടാതെ ഈ സംഭവത്തിൽ ക്രിമിനൽ ഗുഡോലോചന നടന്നോ എന്ന കാര്യവും അന്വേഷിക്കും. വീഴ്ച്ച സംഭവിച്ചു എന്ന് തിരിച്ചറിഞ്ഞിട്ടും പി എസ് സി നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. അതേസമയം ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല നടപടികൾ സ്വീകരിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.ഡിജിപി വഴി സർക്കാരിന് കത്ത് നൽകി. സർക്കാർ പിഎസ്‌സിക്ക് കത്ത് കൈമാറും.
ALSO READ:ശബരിമല പടിപൂജ ദിവസം 5 ആക്കി; നിരക്ക് 1,37,900 രൂപ, 2040 വരെ 705 ബുക്കിംഗ്
ഒന്നാം റാങ്ക് നേടിയ സിപിഐഎം അനുകൂലിയായ ഉദ്യോഗാർത്ഥി എഴുതാത്ത 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. ഈ ചോദ്യങ്ങളും അവയുടെ ഉത്തരവും മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ പ്രസ്തുത വിദ്യാർത്ഥിയെക്കാൾ ഉയർന്ന റാങ്കിൽ എത്തേണ്ടിരുന്ന നിരവധി ഉദ്യോഗാർത്ഥികളുടെ അമ്പതോളം മാർക്ക് നഷ്ടപ്പെട്ടു. ഇതോടുകൂടിയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിന്റെ വ്യത്യാസത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.
മാസപ്പടി കേസിൽ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിച്ചു
സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസിനെതിരെ കൈക്കൂലി കേസ്. മാസപ്പടി കേസിൽ മുഹമ്മദ് റിയാസ് 20.5 കോടി രൂപയായി സമ്പാദിച്ചതായാണ് ഇഡി ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയും നിലവിൽ എംഎൽഎയും ആണ് മുഹമ്മദ് റിയാസ്. കൈക്കൂലി ആയി സമ്പാദിച്ച 20.5 കോടി രൂപയിൽ നിന്നും പകുതിഭാഗം ഹവാല ഇടപാട് വഴി ദുബായിലേക്ക് കടത്തിയതായാണ് സൂചന. ഡിജിപിക്ക് കൈമാറിയ കത്തിൽ അന്വേഷണം ഉദ്യോഗസ്ഥർ ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്. കേസിൽ വീണ വിജയന്റെ ഡയറിയെ റെഡ് ബുക്ക് എന്നാണ് തെളിവായി വിശേഷിപ്പിച്ചിരിക്കുന്നത്. ഈ വിവരങ്ങളാണ് ഇതിലുള്ളത്.
ENGLIS SUMMARY
A Crime Branch report indicates that officials committed a serious lapse regarding irregularities in the PSC evaluation process. The investigation found that two officials responsible for the evaluation were at fault. The Crime Branch has recommended action against the former Deputy Secretary and the Additional Secretary, concluding that the failure to evaluate nine questions in the exam constituted a serious lapse on the part of the officials.