Apple New Launches : ഐഫോൺ ഡ്യുവോ മുതൽ എയർപോഡ് വരെ, വിപണിയെ കുലുക്കി ആപ്പിളിന്റെ പുത്തൻ മോഡലുകൾ, ഏറ്റവും വില കുറവിൽ എവിടെ കിട്ടും
Where to Get Apple Products In Lowest Price : ഡിജിറ്റൽ ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് അഞ്ച് പുത്തിൻ പ്രൊഡക്റ്റുകളാണ് ആപ്പിൾ കഴിഞ്ഞ രാത്രി പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ, ആപ്പിൾ വാച്ച്, എയർപോഡ്സ് നിരകളിലായാണ് പുതിയ മോഡലുകൾ എത്തിയിരിക്കുന്നത്. ഐഫോൺ ഡ്യുവോ, ഐഫോൺ 18 പ്രോ കൂടാതെ, പുതിയ എയർപോഡ്സ് 5, ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4 എന്നിവയുമാണ്...
ഡിജിറ്റൽ ലോകത്ത് തരംഗം സൃഷ്ടിച്ചുകൊണ്ട് അഞ്ച് പുത്തിൻ പ്രൊഡക്റ്റുകളാണ് ആപ്പിൾ കഴിഞ്ഞ രാത്രി പുറത്തിറക്കിയിരിക്കുന്നത്. ഐഫോൺ, ആപ്പിൾ വാച്ച്, എയർപോഡ്സ് നിരകളിലായാണ് പുതിയ മോഡലുകൾ എത്തിയിരിക്കുന്നത്. ഐഫോൺ ഡ്യുവോ, ഐഫോൺ 18 പ്രോ കൂടാതെ, പുതിയ എയർപോഡ്സ് 5, ആപ്പിൾ വാച്ച് സീരീസ് 12, ആപ്പിൾ വാച്ച് അൾട്രാ 4 എന്നിവയുമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിളിന്റെ പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ തീർച്ചായായും അവ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയായിരിക്കും. എന്നാൽ വിലയാണ് പലപ്പോഴും ഒരു തസ്സമായി മാറാറ്.
വിലക്കുറവ് ഏത് രാജ്യത്ത്
അതുകൊണ്ട് തന്നെ ഏറ്റവും കുറഞ്ഞ വിലിയിൽ എവിടെ നിന്നാണ് ആപ്പിൾ പ്രൊഡക്റ്റുകൾ ലഭിക്കുക എന്ന് പലരും അന്വേഷിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും വിലകുറഞ്ഞ് ഇപ്പോൾ പുറത്തിറങ്ങിയ മോഡലുകൾ എവിടെ നിന്നാണ് ലഭിക്കുക എന്ന് നോക്കാം. ഐഫോൺ 18 പ്രൊ ക്ക് ഇന്ത്യയിൽ 1,64,900 രൂപയാണ് വില വരുന്നത്. അമേരിക്കയിൽ 1,199 ഡോളറും ഏകദേശം1,14,082 രൂപയും യു.എ.ഇയിൽ 1,32,079 രൂപയും സിംഗപ്പൂരിൽ ഏകദേശം 1,42, 854 രൂപയുമാണ് വില വരിക. ഐ ഫോൺ ഡ്യുവോയിലേക്ക് വന്നാൽ ഇന്ത്യയിൽ 2,99,900 രൂപയും അമേരിക്കയിൽ 1,90,200 രൂപയും യു.എ.ഇൽ 2,20,148 രൂപയും സിങ്കപ്പൂരിൽ 2,33,126 രൂപയുമാണ് ഏകദേശം വരുക.
യഥാർത്ഥത്തിൽ എവിടെനിന്നാണ് വാങ്ങേണ്ടത്?
വില മാത്രം നോക്കിയാൽ അമേരിക്കയാണ് ലാഭകരം. എന്നാൽ യുഎഇയിലെ ടൂറിസ്റ്റ് വാറ്റ് (VAT) റീഫണ്ട് കൂടി കണക്കിലെടുക്കുമ്പോൾ ചില മാറങ്ങളുണ്ട്. ദുബായിൽ ഒരു വിനോദസഞ്ചാരിയായി വാങ്ങുകയാണെങ്കിൽ, തിരികെ പോകുമ്പോൾ വിമാനത്താവളത്തിൽ വെച്ച് 5 ശതമാനം വാറ്റ് തിരികെ ലഭിക്കും . റീഫണ്ടിന് ചെറിയൊരു പ്രോസസ്സിംഗ് ഫീസ് ഉണ്ടാകുന്നതാണ്. വിസിറ്റിംഗ് വിസകാർക്ക് മാത്രമാകും ഇതിന് അവസരം. അവിടെ ജോലിചെയ്യുന്നവർക്ക് ഇതിന് അർഹതയില്ല. യാത്രാ ചെലവ് കൂടി പരിഗിച്ചാൽ അമേരിക്കയും യു.എ.ഇയും ഏകദേശം താരതമ്യത്തിൽ നിൽക്കുന്നു. ദുബായിലേക്ക് മൂന്ന് മണിക്കൂർ വിമാനയാത്രയാണ് ഇന്തയിൽ നിന്നുള്ളത്.
നിയമപരമായ പ്രശ്നം
ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന ഒരു ഇവിടുത്തെ താമസക്കാരന് 50,000 രൂപ വരെയുള്ള സാധനങ്ങൾക്കാണ് നികുതിയില്ലാത്തത്. നിയമപരമായി പറഞ്ഞാൽ, ആ പരിധിക്ക് മുകളിലുള്ള തുകയ്ക്ക് ഉയർന്ന നിരക്കിൽ നികുതി നൽകേണ്ടതുണ്ട്. പക്ഷേ പ്രായോഗികമായി, പലരും അൺ ബോക്സ് ചെയ്ത ഫോൺ പോക്കറ്റിലിട്ട് കസ്റ്റംസ് പരിശോധനയെ മറികടക്കാറുണ്ട്. പക്ഷേ അതൊരു ഭാഗ്യ പരീക്ഷണമാണ് , നിയമപരമായി ശരിയുമല്ല.