AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പൂച്ചകൾ ചത്തനിലയിൽ, പ്രതികളെക്കുറിച്ച് വിവരം നൽകിയാൽ 50,000 പാരിതോഷികം

പെറ്റ ഇന്ത്യ വിഷയത്തിൽ ഇടപെടുകയും, റുബീന പത്താനോട് പോലീസിന് സമീപിക്കാൻ ആവശ്യമായ സഹായങ്ങളും നൽകിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 325 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരവും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭഗാമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.

പൂച്ചകൾ ചത്തനിലയിൽ, പ്രതികളെക്കുറിച്ച് വിവരം നൽകിയാൽ 50,000 പാരിതോഷികം
Peta India Cat Dead BodyImage Credit source: TV9 Network, Social Media
Arun Nair
Arun Nair | Updated On: 10 Sep 2026 | 12:44 PM

മഹാരാഷ്ട്ര: മുംബൈ ചെമ്പൂരിൽ 20-ലധികം പൂച്ചകളെ ചത്ത നിലയിൽ കണ്ടെത്തി. ചെമ്പൂരിലെ പഞ്ച്രപോൾ പ്രദേശത്താണ് പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇവയുടെ മൃതദേഹങ്ങൾ ഭൂരിഭാഗവും വികൃതമാക്കിയ നിലയിലായിരുന്നു കണ്ടെത്തിയത്. സെപ്റ്റംബർ 4 ന് ആറ് ചത്ത പൂച്ചകളെയും, പിന്നീട് സെപ്റ്റംബർ 5 ന് മറ്റൊരു ചത്ത പൂച്ചയെയും പരിക്കേറ്റ നിലയിൽ ഒരു പൂച്ചക്കുട്ടിയെയും സമീപത്ത് നിന്നും കണ്ടെത്തി.

പ്രാദേശിക തലത്തിൽ മൃഗസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന റുബീന പത്താൻ ആണ് സംഭവം കണ്ടെത്തിയത്. ആഗസ്റ്റിലും പ്രദേശത്ത് നിന്ന് നിരവധി പൂച്ചകളുടെ വികൃതമായ ശരീരങ്ങൾ കണ്ടെത്തിയിരുന്നു എന്ന് ഇവർ പറയുന്നു. മൃഗങ്ങൾക്കായി നിലകൊള്ളുന്ന സംഘടനയായ പെറ്റ ഇന്ത്യ വിഷയത്തിൽ ഇടപെടുകയും, റുബീന പത്താനോട് പോലീസിന് സമീപിക്കാൻ ആവശ്യമായ സഹായങ്ങളും നൽകിയിട്ടുണ്ട്.

Also Read: യുവാവിനൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നു; 22-കാരിയെ അച്ഛനും സഹോദരനും ചേർന്ന് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 325 പ്രകാരം മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകള്‍ പ്രകാരവും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിൻ്റെ ഭഗാമായി കുറ്റവാളികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. ഒപ്പം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 50,000 രൂപ വരെ പാരിതോഷികം പെറ്റ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംഭവത്തിന് പിന്നിൽ ആരാണെന്നോ? എന്താണ് പ്രശ്നമെന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മുംബൈയുടെ പല സ്ഥലങ്ങളിലും ഇത്തരത്തിലുള്ള ദുരൂഹമായ സംഭവങ്ങൾ ഉണ്ടാവുന്നത് സ്ഥിരമാണ്. അതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനുള്ള പ്ലാനിലാണ് പോലീസ്.

ചെമ്പൂർ എവിടെ

ചിംബോരി എന്ന മറാഠി വാക്കിൽ നിന്നുമാണ് ചെമ്പൂർ എന്ന വാക്കുണ്ടായതെന്നാണ് വിശ്വാസം. ഇതിൻ്റെ അർഥം വലിയ ഞണ്ട് എന്നതാണ്. സെൻട്രൽ മുംബൈയുടെ സബർബൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണിത്.  അതുകൊണ്ട് തന്നെ ഹരിതാഭക്കും പച്ചപ്പിനും പേരുകേട്ട സ്ഥലം കൂടിയാണിത്. ഒട്ടനവധി മലയാള സമാജങ്ങളും, സാസ്കാരിക സംഘടനകളും പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് ചെമ്പൂർ.

English Summary

More than 20 cats found dead in Mumbai’s chembur Area. Police took case and start investigation.  50000 reward announced by PETA India for Accuse Information

Follow Us