AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vadakara Constituency Result 2026: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌

KK Rema Dominates Vadakara Front: വടകരയില്‍ കെകെ രമയുടെ വന്‍ കുതിപ്പ്. വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമ രംഗത്തെത്തി. 'പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ ! ഇതു മതി' എന്ന് രമ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ എന്നും രമ ഫേസ്ബുക്കില്‍ എഴുതി.

Vadakara Constituency Result 2026: ടിപിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ വിജയമുറപ്പിച്ച് കെകെ രമ; ‘കേരളമേ ഇതു മതി’യെന്ന് കുറിപ്പ്‌
കെകെ രമ Image Credit source: facebook.com/kkrema
Jayadevan AM
Jayadevan AM | Published: 04 May 2026 | 12:03 PM

വടകര, 4-5-2026: ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തില്‍ വടകരയില്‍ കെകെ രമയുടെ വന്‍ കുതിപ്പ്. ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, രമയ്ക്ക് 7,347 വോട്ടുകളുടെ ലീഡുണ്ട്. രമ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എതിര്‍സ്ഥാനാര്‍ത്ഥിയായ ആര്‍ജെഡിയുടെ എംകെ ഭാസ്‌കരന് ഒരു ഘട്ടത്തിലും രമയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. 2021-ല്‍ എല്‍ജെഡിയുടെ മനയത്ത് ചന്ദ്രനെയാണ് രമ തോല്‍പിച്ചത്. 7,491 വോട്ടുകള്‍ക്കായിരുന്നു കഴിഞ്ഞ തവണ രമയുടെ ജയം. രമ 65,093 വോട്ടുകളും, ചന്ദ്രന്‍ 57,602 വോട്ടുകളും നേടി.

വോട്ടെണ്ണലിന് മുമ്പ് ചന്ദ്രശേഖരന്റെ സ്മൃതികുടീരത്തിലെത്തി രമ മുദ്രാവാക്യം വിളിച്ചിരുന്നു. കൊള്ളരുതായ്മയുടെ പത്ത് വര്‍ഷമാണ് പിന്നിട്ടതെന്നും, ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കുമെന്നും രമ വോട്ടെണ്ണലിന് മുമ്പ് പ്രതികരിച്ചു.

ടിപി കൊല്ലപ്പെട്ടിട്ട് 14 വര്‍ഷം

ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് 14 വര്‍ഷം തികയുന്നു. 2021 മെയ് നാലിനാണ് ടിപി കൊല്ലപ്പെട്ടത്. കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകമായിരുന്നു ടിപിയുടേത്. ടിപിയുടെ കൊലപാതകം കേരള രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച കോളിളക്കം ഇന്നും അവസാനിച്ചിട്ടില്ല.

Also Read: Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌

വര്‍ത്തമാന രാഷ്ട്രീയത്തിലും ടിപിയുടെ കൊലപാതകം എപ്പോഴും ചര്‍ച്ചാവിഷയമാണ്. വടകര വള്ളിക്കാട് വച്ചാണ് രാത്രി 10.15-ഓടെ കാറിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം ടിപിയെ വെട്ടിക്കൊലപ്പെടുത്തിയത്. ടിപിയുടെ കൊലപാതകം സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാഴ്ത്തിയിരുന്നു.

വൈകാരികമായി പ്രതികരിച്ച് രമ

വിജയം ഉറപ്പിച്ചതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രമ രംഗത്തെത്തി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞുവെന്ന് രമ ഫേസ്ബുക്കില്‍ കുറിച്ചു. ‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ ! ഇതു മതി’ എന്ന് രമ കുറിച്ചു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ എന്നും രമ ഫേസ്ബുക്കില്‍ എഴുതി.

രമയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

മകനൊപ്പം ചന്ദ്രശേഖരനൊപ്പം നില്‍ക്കുന്ന ഫോട്ടോയും രമ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രമ തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രമായി ചന്ദ്രശേഖരന്റെ ഫോട്ടോ അപ്‌ഡേറ്റ് ചെയ്തിരുന്നു. നിരവധി പേരാണ് രമയുടെ പോസ്റ്റിന് കമന്റു ചെയ്തത്. ‘കാലം കാത്തുവെച്ച നീതി’, ‘കാലം കണക്കു ചോദിക്കാതെ കടന്നു പോയിട്ടില്ല’ തുടങ്ങിയ കമന്റുകള്‍ രമയുടെ പോസ്റ്റിന് താഴെ വന്നുനിറയുന്നുണ്ട്.

English Summary

KK Rema nearing victory in Vadakara. Today is TP Chandrasekharan’s martyrdom day. After securing victory, Rema responded with an emotional post on Facebook. This post is getting noticed.

Follow Us