Assembly Election Results 2026: പിണറായി, മമത, സ്റ്റാലിന്‍…കനത്ത തിരിച്ചടിയേറ്റ് നേതാക്കള്‍; എംഎല്‍എ പദം പോലുമില്ലാതെ പടിയിറക്കം?
Assembly Results 2026: Stalin, Pinarayi Vijayan, Mamata Banerjee Trailing: തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല.
രാജ്യത്ത് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സിറ്റിങ് മുഖ്യമന്ത്രിമാര്‍ക്ക് കനത്ത തിരിച്ചടി. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഭരണകക്ഷികള്‍ തിരിച്ചടി നേരിടുന്നത്. ധര്‍മ്മടം മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, കൊളത്തൂര്‍ മണ്ഡലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും, ഭബാനിപൂര്‍ മണ്ഡലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വളരെ പിന്നിലാണ്.
പ്രതിപക്ഷ നിരയിലെ ഏറ്റവും കരുത്തുറ്റ മൂന്ന് നേതാക്കളാണ് സംപൂജ്യരായി കളത്തില്‍ നിന്ന് ഇറങ്ങാന്‍ പോകുന്നത്. സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി പദങ്ങളിലേക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും, എംഎല്‍എ സ്ഥാനത്ത് ഒതുങ്ങാം എന്ന ആഗ്രഹം പോലും നടക്കില്ലെന്നാണ് സൂചന.
തമിഴ്‌നാട്ടില്‍ കന്നിയങ്കത്തിന് ഇറങ്ങിയ തമിഴക വെട്രി കഴകം പാര്‍ട്ടിയാണ് വലിയ മുന്നേറ്റം നടത്തുന്നത്. സ്റ്റാലിന്റെ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ്‌യുടെ ടിവികെ അധികാരം ഉറപ്പിക്കുന്നത്. സ്റ്റാലിന് പുറമെ മകന്‍ ഉദയനിധി സ്റ്റാലിന് പോലും വിജയം നേടാനാകുന്നില്ല. ബംഗാളില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെ താഴെയിറക്കി അധികാരത്തിലേറാന്‍ പോകുകയാണ് ബിജെപി. സംസ്ഥാനത്ത് എന്‍ഡിഎ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു.




രണ്ട് മണ്ഡലങ്ങളിലും വിജയം
മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ടിവികെയുടെ വിജയ് തന്നെയാണ് വിജയം ഉറപ്പിക്കുന്നത്. പെരാമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലുമാണ് വിജയ് മത്സരിച്ചത്. ഞങ്ങള്‍ക്ക് വിജയ് തന്നെ മതിയെന്ന് പറയുകയാണ് ജനങ്ങള്‍. തമിഴ്‌നാട്ടില്‍ റെക്കോഡ് ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു. നിലവില്‍ ലഭിച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും നേതാക്കള്‍ പറയുന്നു.
English Summary
Early trends in the Assembly Election Results 2026 show three sitting Chief Ministers trailing. M K Stalin, Pinarayi Vijayan, and Mamata Banerjee are currently behind in their respective constituencies. The developments have sparked major political attention across India. Final results are awaited.