AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election Result: ‘ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ’; വിഡിക്ക് വനവാസം വേണ്ട, ആഹ്ളാദതിമിര്‍പ്പില്‍ അണികള്‍

V D Satheesan Showered with Wishes as UDF Wins Big in Kerala 2026: മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന അഭ്യൂഹങ്ങളെല്ലാം തകര്‍ത്തെറിഞ്ഞാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം. സിപിഎമ്മിന്റെ ശക്തമായ കോട്ടകളിലെല്ലാം തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മുന്നണിക്ക് സാധിച്ചു. കരുത്തുറ്റ നേതാവായ പിണറായി വിജയനെ പോലും വോട്ടില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു.

Kerala Assembly Election Result: ‘ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ’; വിഡിക്ക് വനവാസം വേണ്ട, ആഹ്ളാദതിമിര്‍പ്പില്‍ അണികള്‍
വിഡി സതീശന്‍ Image Credit source: VD Satheesan Facebook
Shiji M K
Shiji M K | Updated On: 04 May 2026 | 11:30 AM

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അത്യുജ്ജ്വല വിജയം. എല്ലാ പ്രവചനകളെയും കാറ്റില്‍ പറത്തി, റെക്കോഡുകള്‍ തിരുത്തിക്കുറിച്ചാണ് യുഡിഎഫിന്റെ വിജയം. വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ആശംസകള്‍ കൊണ്ട് മൂടുകയാണ് കോണ്‍ഗ്രസ് അണികള്‍. തങ്ങളുടെ നേതാവിന് വനവാസം വേണ്ട ക്ലിഫ് ഹൗസ് വാസം മതിയെന്ന് അവര്‍ ഉറപ്പിച്ചു.

മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന അഭ്യൂഹങ്ങളെല്ലാം തകര്‍ത്തെറിഞ്ഞാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയം. സിപിഎമ്മിന്റെ ശക്തമായ കോട്ടകളിലെല്ലാം തന്നെ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ മുന്നണിക്ക് സാധിച്ചു. കരുത്തുറ്റ നേതാവായ പിണറായി വിജയനെ പോലും വോട്ടില്‍ മുള്‍മുനയില്‍ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരിക്കുന്നു.

തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ കെസി വേണുഗോപാലിനെ പുണര്‍ന്ന് വിഡി സതീശന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. നീണ്ട പത്തുവര്‍ഷത്തെ കാത്തിരിപ്പ് ഫലം കണ്ട ആഹ്‌ളാദം നേതാക്കള്‍ക്ക് എല്ലാവര്‍ക്കമുണ്ട്. വരും മണിക്കൂറുകളില്‍ എല്ലാവരും ചേര്‍ന്ന് മാധ്യമങ്ങളെ കാണും. ജനങ്ങള്‍ക്ക് നന്ദി അറിയിക്കാന്‍ അവരെത്തും.

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ കണ്ണൂരില്‍ പാര്‍ട്ടിക്ക് നേരിട്ടിരിക്കുന്നത് വന്‍ തരിച്ചടിയാണ്. കെകെ ശൈലജയെ ഇറക്കി സണ്ണി ജോസഫിനെ തോല്‍പ്പിക്കാമെന്ന പ്രതീക്ഷ പേരാവൂരില്‍ സിപിഎമ്മിന് ഉണ്ടായിരുന്നുവെങ്കിലും അതും അസ്ഥാനത്തായി. ലീഡ് ലഭിച്ച മണ്ഡലങ്ങളില്‍ വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയും പാര്‍ട്ടിക്ക് സംഭവിച്ചിട്ടുണ്ട്.

മന്ത്രിമാരെ എല്ലാം പിന്നിലാക്കി അതിവേഗം കുതിക്കാന്‍ ഇത്തവണ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. 100 സീറ്റ് തികയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്ന വിഡി സതീശന്റെ ആ വാക്ക് കേരളത്തിലെ ജനങ്ങള്‍ കേട്ടുവെന്ന് പറയുകയാണ് അണികള്‍, കേരളക്കര തീരുമാനിച്ചു പിണറായി വീട്ടിലിരിക്കട്ടെ, വിഡി സതീശന്‍ കേരളത്തെ നയിക്കട്ടെ എന്ന്, അണികള്‍ പറയുന്നു.

Also Read: Dharmadom Constituency Counting 2026: ക്യാപ്റ്റനും അടിതെറ്റി? ധര്‍മ്മടത്ത് പിണറായിയെ വിറപ്പിച്ച് അബ്ദുല്‍ റഷീദ്‌

നൂറ് സീറ്റില്ലെങ്കില്‍ വനവാസം ഉറപ്പ്

100 സീറ്റ് നേടാന്‍ സാധിച്ചില്ലെങ്കില്‍ വനവാസത്തിന് പോകുമെന്നായിരുന്നു വിഡി സതീശന്റെ പ്രഖ്യാപനം. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചില്ലെങ്കില്‍ തന്നെ പിന്നെ ആ ളുകള്‍ കാണില്ലെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 98 സീറ്റുകള്‍ നേടി അധികാരത്തിലെത്തിയാല്‍ താന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് വെള്ളാപ്പള്ളിയും പറഞ്ഞിരുന്നു. മറിച്ചായാല്‍ സതീശന്‍ വനവാസത്തിന് പോകണം എന്നായിരുന്നു വെല്ലുവിളി.

English Summary

The UDF secured a massive victory in the Kerala Assembly Election 2026. Congress workers congratulated V D Satheesan following the big win. The result marked a significant moment in Kerala politics. Celebrations were held across the state.

Follow Us