Onam Chithira Day: രണ്ടാംദിനം രണ്ടിനം പൂക്കള്‍; ഇന്ന് ചിത്തിര, പൂക്കളം തീര്‍ക്കേണ്ടതിങ്ങനെ
August 17 Chithira Pookalam: How to Make the Day 2 Onam Pookalam: ഒരുതരം പൂവില്‍ നിന്നും വേണം അത്താഘോഷത്തിന് തുടക്കം കുറിക്കാന്‍, പിന്നീട് തിരുവോണം ആകുമ്പോഴേക്ക് പൂക്കളത്തില്‍ പത്തുതരം പൂക്കള്‍ ഉണ്ടായിരിക്കണം. നാടന്‍ പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ അത്യുത്തമം. ഐതീഹ്യം അനുസരിച്ച് അത്തം ദിനത്തിലാണ് മഹാബലി തമ്പുരാന്‍ പാതാളത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്.

പൂക്കളം
ഇന്ന് ഓണത്തിന്റെ രണ്ടാം നാള്‍ ചിത്തിര, ചിത്തിര മാത്രമല്ല ചിങ്ങം ഒന്ന് എന്നൊരു പ്രത്യേകത കൂടി ഇന്നത്തെ ദിവസത്തിനുണ്ട്. ഓണത്തിന്റെ ഓരോ ദിവസത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. പൂക്കളുടെ എണ്ണത്തിലും പൂക്കളത്തിന്റെ വലിപ്പത്തിലുമെല്ലാം ആ വ്യത്യാസം കാണാം. പൂക്കളുടെ നിറവും എണ്ണവും നോക്കി പൂക്കളം തീര്‍ക്കുന്നവരുടെ എണ്ണം ഇന്ന് വളരെ കുറവാണ്. പണ്ടുകാലങ്ങളില്‍ പാടത്തും പറമ്പിലും പോയി കൊണ്ടുവരുന്ന പൂക്കളായിരുന്നല്ലോ പൂക്കളത്തിലെ താരങ്ങള്‍. എന്നാല്‍ ആര്‍ക്കാണ് പൂപറിക്കാന്‍ സമയം?
ഒരുതരം പൂവില്‍ നിന്നും വേണം അത്താഘോഷത്തിന് തുടക്കം കുറിക്കാന്‍, പിന്നീട് തിരുവോണം ആകുമ്പോഴേക്ക് പൂക്കളത്തില്‍ പത്തുതരം പൂക്കള്‍ ഉണ്ടായിരിക്കണം. നാടന്‍ പൂക്കളാണ് ഇതിനായി ഉപയോഗിക്കുന്നതെങ്കില്‍ അത്യുത്തമം. ഐതീഹ്യം അനുസരിച്ച് അത്തം ദിനത്തിലാണ് മഹാബലി തമ്പുരാന്‍ പാതാളത്തില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. അതിനാല്‍ തന്നെ അത്തത്തിന് അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള തുമ്പപ്പൂ കൊണ്ടുവേണം പൂക്കളം തീര്‍ക്കാന്‍.
രണ്ടാം ദിനമായ ചിത്തിര നാളില്‍ എങ്ങനെയാണ് പൂക്കളമൊരുക്കേണ്ടതെന്ന് അറിയാമോ? ഇന്നേദിവസം ഉപയോഗിക്കുന്ന പൂക്കളിലും നിങ്ങള്‍ ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവ എന്തെല്ലാമാണെന്നും എങ്ങനെ പൂക്കളമൊരുക്കണമെന്നും വിശദമായി അറിയാം.
ചിത്തിരനാളിലെ പൂക്കളം
ചിത്തിര നാളില്‍ രണ്ട് തരം പൂക്കളാണ് പൂക്കളം ഒരുക്കുന്നതിനായി ഉപയോഗിക്കേണ്ടത്. തുമ്പപ്പൂവും അതിനോടൊപ്പം തുളസിയും ചേര്‍ത്ത് നല്ലൊരു പൂക്കളം തന്നെ ഒരുക്കാം. ഈ രണ്ട് പൂക്കള്‍ മാത്രം ഉപയോഗിച്ച് എങ്ങനെ നല്ലൊരു പൂക്കളം തീര്‍ക്കുമെന്നാണോ ഇപ്പോള്‍ സംശയം? പൂക്കളത്തിന്റെ വലിപ്പത്തിലും ഭംഗിയിലുമൊന്നുമല്ല കാര്യം, നിങ്ങള്‍ അത് എത്ര ആത്മാര്‍ത്ഥയോടെ കൃത്യമായി ചെയ്യുന്നു എന്നത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ.
Also Read: Chithira Wishes 2026: മോടി പിടിപ്പിക്കാൻ ചിത്തിര എത്തി; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
പൂക്കളത്തിന് വലിപ്പം കൂടും
ചോതി നാളിലും തുമ്പയും തുളസിയും മാത്രമേ മലയാളികള്‍ പൂക്കളം തീര്‍ക്കാനായി ഉപയോഗിക്കുകയുള്ളൂ. പിന്നീട് വിശാഖം മുതലാണ് നിറമുള്ള പൂക്കള്‍ കൊണ്ടുള്ള കളങ്ങള്‍ ഒരുങ്ങുന്നത്. ഓരോ ദിവസം കഴിയുംതോറും പൂക്കളത്തിന്റെ വലിപ്പവും പൂക്കളുടെ എണ്ണവും കൂടും. ഉത്രാടം നാളിലാണ് ഏറ്റവും വലിയ പൂക്കളങ്ങള്‍ ഉണ്ടാകുക. ഈ ദിവസം തന്നെയാണ് ഓണത്തപ്പന്റെ പൂക്കളത്തിലേക്കുള്ള വരവും. തിരുവോണത്തിനും നല്ല ചന്തമുള്ള പൂക്കളം തന്നെ വേണം ഒരുക്കാന്‍.
ഇന്ന് ചിങ്ങം ഒന്ന്
വറുതിയുടെ കാലം കഴിഞ്ഞ് ഐശ്വര്യവും സമൃദ്ധിയും സമ്മാനിക്കാന്‍ ചിങ്ങം പിറന്നു. ഇന്ന് ഓഗസ്റ്റ് 17 തിങ്കള്‍, ചിങ്ങം 1. മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളേകിയാണ് ഓരോ പുതുവര്‍ഷവും വിരുന്നെത്തുന്നത്. ചിങ്ങമാസത്തിന്റെ തുടക്കത്തോടെ കേരളക്കര ഓണാഘോഷങ്ങളിലേക്ക് കടക്കും. ഓഗസ്റ്റ് 26നാണ് ഈ വര്‍ഷത്തെ തിരുവോണം. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി കൂടിയാണ് മലയാളികള്‍ ആഘോഷിക്കുന്നത്.
English Summary
Onam 2026 Day 2 falls on August 17, marking Chithira in the traditional Onam calendar. On Chithira day, the Pookalam is traditionally expanded with two types of flowers. Here is how to arrange the flowers and create a beautiful Chithira Pookalam at home.