Onam Train 2026: ഓണത്തിരക്ക് കുറയും! സേലം വഴി കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍; ഇത് മിസ്സാക്കരുത്

Karnataka to Kerala Onam 2026 Special Train Details: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. സേലം വഴി യാത്ര നടത്തുന്നതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഏറെ സഹായകമാകും എന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഓണം ആഘോഷിച്ച് ഈ ട്രെയിനില്‍ തന്നെ മടങ്ങിപ്പോകാനുള്ള സൗകര്യവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

Onam Train 2026: ഓണത്തിരക്ക് കുറയും! സേലം വഴി കര്‍ണാടകയില്‍ നിന്ന് ട്രെയിന്‍; ഇത് മിസ്സാക്കരുത്

ട്രെയിന്‍

Published: 

18 Aug 2026 | 06:34 AM

ഓണത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാന്‍ കര്‍ണാടകയില്‍ നിന്ന് സേലം വഴി ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ഇന്ത്യന്‍ റെയില്‍വേ. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. സേലം വഴി യാത്ര നടത്തുന്നതിനാല്‍ തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ഏറെ സഹായകമാകും എന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. ഓണം ആഘോഷിച്ച് ഈ ട്രെയിനില്‍ തന്നെ മടങ്ങിപ്പോകാനുള്ള സൗകര്യവും റെയില്‍വേ ഒരുക്കിയിട്ടുണ്ട്.

കര്‍ണാടക-കേരള ട്രെയിന്‍ സര്‍വീസ്

ഓഗസ്റ്റ് 25ന് വൈകുന്നേരമാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ട്രെയിന്‍ നമ്പര്‍ 07351 ഓഗസ്റ്റ് 25ന് വൈകിട്ട് 6.30 ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെടും. തൊട്ടടുത്ത ദിവസം രാവിലെ 7.40നാണ് ട്രെയിന്‍ ബെംഗളൂരു എസ്എംവിടി, കൃഷ്ണരാജപുരം, ബംഗാരുപേട്ട് എന്നീ സ്റ്റേഷനുകള്‍ താണ്ടി സേലത്ത് എത്തിച്ചേരും. രാവിലെ 7.45 ന് സേലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഈറോഡ്, തിരുപ്പൂര്‍, പോത്തനൂര്‍ വഴി വൈകുന്നേരം 4.40ന് കോട്ടയത്ത് എത്തുന്നതാണ്.

ട്രെയിനിന്റെ മടക്കയാത്ര ഓഗസ്റ്റ് 26ന് തിരുവോണം ദിനത്തില്‍ രാത്രിയാണ്. കോട്ടയം-ഹുബ്ബള്ളി സ്‌പെഷ്യല്‍ ട്രെയിന്‍ നമ്പര്‍ 07352 ഓഗസ്റ്റ് 26ന് രാത്രി 10.30ന് കോട്ടയത്ത് നിന്ന് പുറപ്പെടും. പോത്തനൂര്‍, തിരുപ്പൂര്‍, ഈറോഡ് വഴി പിറ്റേദിവസം രാവിലെ 7.10ന് ട്രെയിന്‍ സേലത്ത് എത്തുന്നതാണ്. ഇവിടെ നിന്ന് 7.15ന് പുറപ്പെടുന്ന ട്രെയിന്‍ ബംഗാരുപേട്ട്, കൃഷ്ണരാജപുരം, എസ്എംവിടി ബെംഗളൂരു വഴി രാത്രി 8 മണിക്ക് ഹുബ്ബള്ളിയില്‍ എത്തിച്ചേരും.

ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ട്രെയിന്‍

ഓണത്തോടനുബന്ധിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്കും റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 20നാണ് ഈ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. ഓഗസ്റ്റ് 20ന് രാത്രി 10.30ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം ഉച്ചയ്ക്ക് 12.50ന് കണ്ണൂരില്‍ എത്തിച്ചേരും. ഓഗസ്റ്റ് 21ന് പുലര്‍ച്ചെ 2.10ന് സേലത്തും 3.15ന് ഈറോഡിലും, 4.3ന് തിരുപ്പൂരിലും, 5.48ന് പോത്തനൂരിലും ട്രെയിനെത്തും.

Also Read: Bengaluru -Kannur Onam Train: ബെംഗളൂരു – കണ്ണൂർ ഓണം സ്പെഷ്യൽ ട്രെയിൻ; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ഓഗസ്റ്റ് 21നാണ് ട്രെയിനിന്റെ മടക്കയാത്ര വൈകുന്നേരം 4.10ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6 മണിക്ക് ബെംഗളൂരുവില്‍ എത്തും. 21ന് രാത്രി പുറപ്പെടുന്ന ട്രെയിന്‍ രാത്രി 9.40ന് പോത്തനൂര്‍, രാത്രി 10.28ന് തിരുപ്പൂര്‍, 11.15ന് ഈറോഡ്, 12.5ന് സേലം എന്നിവിടങ്ങളിലെത്തും.

ബെംഗളൂരു-തിരുവനന്തപുരം ട്രെയിന്‍

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കും ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഓഗസ്റ്റ് 20ന് തന്നെയാണ് ഈ ട്രെയിനിന്റെയും സര്‍വീസ് ആരംഭിക്കുക. ട്രെയിന്‍ നമ്പര്‍ 06569 ഓഗസ്റ്റ് 20ന് വ്യാഴാഴ്ച ബെംഗളൂരുവില്‍ നിന്ന് പുറപ്പെടും. വൈകുന്നേരം 5.10നാണ് യാത്ര ആരംഭിക്കുക. ഓഗസ്റ്റ് 21ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോര്‍ത്ത് സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുന്നത്.

ഓഗസ്റ്റ് 22നാണ് ട്രെയിന്‍ നമ്പര്‍ 06570 ന്റെ മടക്കയാത്ര. തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് ഉച്ചയ്ക്ക് 12.40ന് പുറപ്പെടുന്ന ട്രെയിന്‍ ഓഗസ്റ്റ് 23ന് രാവിലെ 6 മണിക്ക് ബെംഗളൂരുവിലെത്തും.

English Summary

A special train will operate from Karnataka to Kerala via Salem ahead of Onam 2026. The service is scheduled to start on August 25. Check the train route, major stops and timings.

Loading...
Unable to load recommendations.
Follow Us
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു