Onam Sadhya 2026: കൊച്ചിക്കാര്‍ക്ക് ഗംഭീര സദ്യയുണ്ട്; തിരുവോണം നാളിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം
Kochi’s Thiruvonam Sadhya Booking Starts at Rs 300, Check Details: ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ സാധിക്കാത്തവരായി ധാരാളം ആളുകളുണ്ട്. കൊച്ചിയിലാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ഗംഭീര സദ്യ കഴിക്കാന്‍ അവസരമുണ്ട്. കൊച്ചിയിലെ ജോലിക്കാര്‍ക്ക് മാത്രമല്ല, കൊച്ചി സ്വദേശികള്‍ക്കും ഓണം നാളില്‍ അടുക്കളയില്‍ യുദ്ധം ചെയ്യാതെ സദ്യയുണ്ണാനാകും.
ഓണസദ്യയുണ്ണാന്‍ കൊതിയായോ? എന്നാല്‍ ജോലിത്തിരക്കും മറ്റും കാരണം പലര്‍ക്കും ഓണം ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ്. എന്നാല്‍ ലോകത്തിന്റെ ഏതുകോണിലാണെങ്കിലും ഓണം ആഘോഷിക്കാതിരുന്നത് എങ്ങനെയാണല്ലേ? പുത്തനുടുപ്പിട്ട് നല്ലൊരു സദ്യ കഴിക്കുമ്പോള്‍ മാത്രമാണ് എല്ലാ ഓണാഘോഷങ്ങളും മനോഹരമാകുന്നത്. ഈ വര്‍ഷത്തെ ഓണം എങ്ങനെ ആഘോഷിക്കാനാണ് നിങ്ങളുടെ പ്ലാന്‍?
ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ സാധിക്കാത്തവരായി ധാരാളം ആളുകളുണ്ട്. കൊച്ചിയിലാണ് നിങ്ങള്‍ ഉള്ളതെങ്കില്‍ ഗംഭീര സദ്യ കഴിക്കാന്‍ അവസരമുണ്ട്. കൊച്ചിയിലെ ജോലിക്കാര്‍ക്ക് മാത്രമല്ല, കൊച്ചി സ്വദേശികള്‍ക്കും ഓണം നാളില്‍ അടുക്കളയില്‍ യുദ്ധം ചെയ്യാതെ സദ്യയുണ്ണാനാകും.
എറണാകുളം ജില്ലയിലെ മുന്‍നിര റസ്‌റ്റോറന്റുകളും ആഡംബര ഹോട്ടലുകളും ഓണം സദ്യ ബുക്ക് ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാനും പാഴ്‌സലായി വാങ്ങിക്കാനും സൗകര്യം ഉണ്ടായിരിക്കും. ഇത്തരം സൗകര്യം ഹോട്ടലുകള്‍ വാഗ്ദാനം ചെയ്യുന്നതുകൊണ്ട് തന്നെ ബുക്ക് ചെയ്യുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ സദ്യ മുന്‍കൂട്ടി ബുക്ക് ചെയ്യാമെന്ന് ഭക്ഷണശാല നടത്തിപ്പുകാര്‍ പറയുന്നു. സാധാരണ ഹോട്ടലുകള്‍ മുതല്‍ പ്രീമിയം റസ്റ്റോറന്റുകള്‍ വരെ ഓണത്തിന് ഉപഭോക്താക്കള്‍ക്ക് ഗംഭീര ഓഫര്‍ നല്‍കുന്നുണ്ട്.
ഇലസദ്യയ്ക്ക് എത്ര രൂപ നല്‍കണം?
പരമ്പരാഗത രീതിയിലുള്ള ഇലസദ്യ കഴിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ 300 രൂപ മുതല്‍ 550 രൂപ വരെ സാധാരണ ഭക്ഷണശാലകളില്‍ നല്‍കേണ്ടതായി വരും. എന്നാല്‍ അല്‍പം പ്രീമിയം ഹോട്ടലുകളില്‍ നിന്ന് വിഭവസമൃദ്ധമായ ബുഫെ സദ്യകള്‍ കഴിക്കണമെങ്കില്‍ 800 രൂപ മുതല്‍ 1,200 രൂപയ്ക്ക് മുകളില്‍ ചെലവഴിക്കേണ്ടതായി വന്നേക്കാം. ഓഫര്‍ നിരക്കുകളിലുള്ള സദ്യ ബുക്കിങ് വേഗത്തില്‍ അവസാനിക്കുന്നതിനാല്‍, നേരത്തെ ബുക്ക് ചെയ്യാവുന്നതാണ്.
Also Read: Onam Sadhya 2026: ഓണസദ്യ വീട്ടില്‍ ഉണ്ടാക്കേണ്ട; കുടുംബശ്രീ തരും ഊണ്, 24 കൂട്ടം വിഭവങ്ങളുമുണ്ട്
കൊച്ചിയില്‍ എങ്ങനെ ഓണസദ്യ ബുക്ക് ചെയ്യാം?
ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനാണ് നിങ്ങള്‍ക്ക് താത്പര്യമല്ലെങ്കില്‍ രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 3.30 വരെയായിരിക്കും സ്ലോട്ടുകള്‍ ഉണ്ടായിരിക്കുക. എന്നാല്‍ തിരക്ക് ഒഴിവാക്കാനായി ടേക്ക് എവേ കൗണ്ടറുകളില്‍ നിന്ന് പാഴ്‌സല്‍ വാങ്ങിക്കുന്നതും നല്ല മാര്‍ഗമാണ്. വൈറ്റില, എംജി റോഡ്, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനാല്‍ ഹോട്ടലുകളില്‍ നേരത്തെ എത്താന്‍ ശ്രദ്ധിക്കുക.
സദ്യയുടെ വില- സാധാരണ ഹോട്ടലുകള്‍ 300 മുതല്‍ 550 രൂപ വരെയാണ് സദ്യയ്ക്ക് വില. മിഡ് റേഞ്ച് ഹോട്ടലുകളില്‍ 600 മുതല്‍ 950 രൂപ വരെ നല്‍കണം. പ്രീമിയം ഹോട്ടലുകളിലാകട്ടെ 1,000 മുതല്‍ 1,500 വരെയും ചെലവാക്കേണ്ടി വരും.
സദ്യ ബുക്ക് ചെയ്യാന്‍ നിങ്ങള്‍ ഈ ഹോട്ടലുകളിലേക്ക് നേരിട്ട് വിളിച്ച് ബന്ധപ്പെടണം. ഓരോ ഭക്ഷണശാലകളിലെയും ബുക്കിങ് രീതി വ്യത്യസ്തമായിരിക്കും. സ്ലോട്ടുകള്‍ കഴിയും മുമ്പ് ബുക്ക് ചെയ്യാന്‍ പരമാവധി ശ്രദ്ധിക്കുക.
English Summary
Kochi residents can enjoy a traditional Thiruvonam Sadya on Onam 2026. Bookings have started, with Sadya packages available from Rs 300. Check the booking process, price details and other important information.