‘കൊല്ലാനായിരുന്നു ഉദ്ദേശം’, പാലക്കാട്ടെ സ്കൂളിലെ വെടിവയ്പ്പിൽ വിവാദ പരാമർശവുമായി എം.എൽ.എ

പാലക്കാട് പരതൂർ സ്കൂളിൽ ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ടി.എം ശശി എംഎൽഎ. സഹപാഠിയെ കൊല്ലുകയായിരുന്നു തോക്കു കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന പരാമർശമാണ് എംഎൽഎ നടത്തിയത്. ക്ലാസ്സിൽ ഉണ്ടായ ചെറിയ വഴക്കിന്റെ പേരിൽ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് വെടിവെപ്പ് നടത്തിയത് എന്നും എംഎൽഎ പരാമർശിച്ചു.

കൊല്ലാനായിരുന്നു ഉദ്ദേശം, പാലക്കാട്ടെ സ്കൂളിലെ വെടിവയ്പ്പിൽ വിവാദ പരാമർശവുമായി എം.എൽ.എ

TM Sasi MLA

Published: 

26 Nov 2026 | 07:13 PM

പാലക്കാട്: പാലക്കാട് പരതൂർ സ്കൂളിൽ ഉണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ടി.എം ശശി എംഎൽഎ. സഹപാഠിയെ കൊല്ലുകയായിരുന്നു തോക്കു കൊണ്ടുവന്ന കുട്ടിയുടെ ലക്ഷ്യമെന്ന പരാമർശമാണ് എംഎൽഎ നടത്തിയത്. ക്ലാസ്സിൽ ഉണ്ടായ ചെറിയ വഴക്കിന്റെ പേരിൽ നേരത്തെയും പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് വെടിവെപ്പ് നടത്തിയത് എന്നും എംഎൽഎ പരാമർശിച്ചു. ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന ഘട്ടത്തിലാണ് എംഎൽഎ വസ്തുതയ്ക്ക് എതിരെയുള്ള പരാമർശം നടത്തിയത്.

ചൊവ്വാഴ്ചയാണ് സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേൽക്കുന്നത്. സഹപാഠി കൊണ്ടുവന്ന അബദ്ധത്തിൽ വെടി പൊട്ടുകയും കുട്ടിക്ക് പരിക്കേൽക്കുകയും ആയിരുന്നു എന്നാണ് പ്രാഥമികമായി പുറത്തുവന്ന വിവരം. വെടിവച്ച കുട്ടിയും സ്കൂൾ അധികൃതരും പോലീസും ഈ വാദം ശരിവെക്കുന്നുണ്ട്. കുട്ടികൾ തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും ഇരുവരും സുഹൃത്തുക്കൾ ആണെന്ന് ആണ് പോലീസും സ്കൂൾ അധികൃതരുടെയും വിശദീകരണം.

Also Read: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്

ഖേദം പ്രകടിപ്പിച്ച് എം.എൽ.എ

അതേസമയം തന്റെ ഭാ​ഗത്ത് നിന്നുണ്ടായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും വിശദീകരണവുമായി ടി.എം ശശി എം.എൽ.എ രം​ഗത്തെത്തി. ആലത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ ഞാൻ നടത്തിയ ചില പരാമർശങ്ങളുടെ പേരിൽ ഇന്ന് രാവിലെ മുതൽ ചില ചാനലുകളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടു എന്നും ഇത്തരം വിവാദപരമായ വാർത്തക്ക് കാരണമായി എന്റെ ഭാഗത്ത് നിന്നുണ്ടായ പരാമർശങ്ങൾക്ക് ആദ്യമേതന്നെ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാണ് എം.എൽ.എ പ്രതികരിച്ചിരിക്കുന്നത്.

പുതിയ തലമുറയിൽ വളർന്നു വരുന്ന അക്രമവാസനകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും, ജീവിതത്തിൽ ക്ഷമയും സഹനവും തോൽവിയും ശീലിക്കുന്നതിന് കലോത്സവ അനുഭവങ്ങൾ ഉപകാരപ്രദമായിരിക്കുമെന്നുമാണ് താൻ പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞത്. എന്നാൽ പുതിയ തലമുറയിലെ അക്രമവാസനക്ക് ഉദാഹരണമായി അടുത്തിടെ നടന്ന രണ്ട് അനിഷ്ട സംഭവങ്ങളായ കൊല്ലത്ത് ചെറുമകൾ മുത്തച്ഛനെ പ്ലാൻ ചെയ്തു കൊലപ്പെടുത്തിയതും, പാലക്കാട് പട്ടാമ്പിയിൽ ക്ലാസ് മുറിയിൽ നടന്ന വെടിവയ്പ്പും ഞാൻ ഉദാഹരണമായി സൂചിപ്പിച്ചിക്കുകയുണ്ടായി.

വെടിവെയ്പ്പുമായി ബന്ധപ്പെട്ട് പറഞ്ഞ ഒരു വാചകത്തിൽ വസ്തുതാപരമായ പിഴവുകൾ ഉള്ളതായി മനസിലാക്കുന്നു. വെടിവെപ്പിനു വിദ്യാർത്ഥികൾ തമ്മിലുള്ള പകയാണ് കാരണം, അത് നേരത്തെ കുട്ടി ചില സഹപാഠികളോട് പറഞ്ഞിരുന്നു എന്ന രീതിയിൽ വെടിവെയ്പ്പ് നടന്ന ദിവസംവൈകുന്നേരം ചില ചാനലുകളിൽ വന്ന ചർച്ചകളും വാർത്തകളും കണ്ടതാണ് പ്രസംഗസമയം മനസ്സിൽ വന്നതും, പ്രസംഗത്തിൽ സൂചിപ്പിച്ചതും. താൻ നടത്തിയ പരാമർശം തെറ്റിദ്ധാരണകൾക്ക് ഇടയായി എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ അവ നിരുപാധികം പിൻവലിക്കുന്നു എന്നുമെന്നാണ് എം.എൽ.എ പറഞ്ഞിരിക്കുന്നത്.

English Summary

MLA T.M. Shashi has made a controversial statement regarding the shooting incident at a school in Parathur, Palakkad. The MLA remarked that the student who brought the gun had intended to kill a classmate. He further stated that the student had previously issued death threats on several occasions following a minor altercation in the classroom, and that the shooting was a premeditated act.

Loading...
Unable to load recommendations.
Follow Us
Related Stories
നിരുപാധികം മാപ്പ്; കോൺഗ്രസിൽ തിരിച്ചെടുക്കാൻ കെപിസിസിക്ക് കത്ത് നൽകി പദ്മജ വേണുഗോപാലും പത്മിനി തോമസും
Sabarimala Accident: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്
കൊലവിളി പ്രസം​ഗത്തിൽ മുൻ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ കേസെടുക്കും; നിർദേശിച്ച് രമേശ് ചെന്നിത്തല
Sabarimala Virtual Queue: എന്തുകൊണ്ട് 23,000 പേർ മലകയറിയില്ല? ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇടിവ്; അന്വേഷണം
സ്കൂളിലെ വെടിവെപ്പ്: തോക്ക് ഉത്തരേന്ത്യൻ, ബുള്ളറ്റ് പഞ്ചാബ്; വിദ്യാർഥി ജു​വ​നൈൽ ഹോമിൽ, അ‌മ്മയ്ക്കെതിരേ കേസ്
Kerala Lottery Result: അറിയണ്ടേ ഇന്നത്തെ കോടീശ്വരൻ ആരെന്ന്… കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ