AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

കൊലവിളി പ്രസം​ഗത്തിൽ മുൻ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ കേസെടുക്കും; നിർദേശിച്ച് രമേശ് ചെന്നിത്തല

മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അജിത്ത് ലാൽ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാന പാലം ചുമതലയുള്ള എഡിജിപി പി. വിജയനോടാണ് വിഷയത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊലവിളി പ്രസം​ഗത്തിൽ മുൻ എം.എൽ.എ ടി.ഐ മധുസൂദനനെതിരെ കേസെടുക്കും; നിർദേശിച്ച് രമേശ് ചെന്നിത്തല
TI MadhusoodananImage Credit source: Social Media
Amal KV
Amal KV | Published: 26 Nov 2026 | 05:33 PM

തിരുവനന്തപുരം : മുൻ എംഎൽഎ ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ കേസെടുക്കാൻ നിർദ്ദേശം നൽകി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. അജിത്ത് ലാൽ എന്ന വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ക്രമസമാധാന പാലം ചുമതലയുള്ള എഡിജിപി പി. വിജയനോടാണ് വിഷയത്തിൽ കേസെടുക്കാൻ ആഭ്യന്തരമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. സമൂഹത്തിൽ വലിയ ആശങ്കയും പ്രത്യാഘാതവും ഉണ്ടാക്കുന്ന പ്രസംഗമാണ് ഇതൊന്നും ഭാരതീയ ന്യായ സംഹിത പ്രകാരം പരസ്പരം ശത്രുത ഉണ്ടാക്കുന്ന വകുപ്പുകൾ ചുമത്താവുന്ന കുറ്റം പ്രസംഗത്തിൽ ഉണ്ട് എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ ദിനാചരണത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു മധുസൂദനന്റെ വിവാദമായ പരാമർശം ഉണ്ടാകുന്നത്. “കണക്ക് പറയുന്നത് കണക്ക് പറഞ്ഞു തന്നെ തീർക്കും, അതിനൊന്നും ഈ പ്രസ്ഥാനത്തിന് യാതൊരുവിധ മടിയുമില്ല. ഞങ്ങളെ പരിഹസിക്കുന്ന സോഷ്യൽ മീഡിയ ജീവികളില്ലേ അവർ ആലോചിക്കണം, നിങ്ങളുടെ ഒന്നും വീട്ടിലേക്ക് വരാതിരിക്കാൻ ഞങ്ങൾക്ക് മനസ്സില്ലാത്തതുകൊണ്ടാണ്, ഞങ്ങളുടെ ക്ഷമ പരീക്ഷിച്ചു മുന്നോട്ടു പോകാൻ പരിശ്രമിക്കരുത്” ഇങ്ങനെയായിരുന്നു മതസൂദനന്റെ പരാമർശം.

കണ്ണൂരിൽ രാഷ്ട്രീയ ആക്രമണത്തിന് വിലയായി കൊല്ലപ്പെട്ട സജിത്ത് ലാലിന്റെ സഹോദരനാണ് പരാതി നൽകിയ അജിത്ത് ലാൽ. സജിത്ത് ലാൽ കൊല്ലപ്പെട്ട കേസിൽ മധുസൂദനൻ ആരോപണം നേരിട്ടിരുന്നു.

Follow Us