Parasuram Express Service Changes: പരശുറാം എക്സ്പ്രസ് സർവീസിൽ മാറ്റം; ഈ ദിവസങ്ങളിൽ തിരുവനന്തപുരം വരെ മാത്രം
Major Change in Parasuram Express Route Check Dates and New Schedule: മംഗളൂരു സെന്‍ട്രലിനും കന്യാകുമാരിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നിശ്ചിത ദിവസങ്ങളില്‍ തിരുവനന്തപുരം വരെ മാത്രമായിരിക്കും ഓടുക. ഇതിന് പുറമെ എറണാകുളം-പട്ന പ്രതിവാര സ്പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയിട്ടുണ്ട്.

ട്രെയിന്‍
കേരളത്തിലെ ഏറ്റവും തിരക്കേറിയ ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിന്റെ സര്‍വീസില്‍ താല്‍ക്കാലിക മാറ്റം. നവംബര്‍ മാസത്തിലെ നാല് ദിവസങ്ങളിലാണ് ട്രെയിനിന്റെ സര്‍വീസ് ക്രമീകരണത്തില്‍ മാറ്റമുണ്ടാകുന്നത്. മംഗളൂരു സെന്‍ട്രലിനും കന്യാകുമാരിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ നിശ്ചിത ദിവസങ്ങളില്‍ തിരുവനന്തപുരം വരെ മാത്രമായിരിക്കും ഓടുക. ഇതിന് പുറമെ എറണാകുളം-പട്ന പ്രതിവാര സ്പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസ് നീട്ടിയിട്ടുണ്ട്. ചെന്നൈ, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിനുകളുടെ സര്‍വീസിലും നിയന്ത്രണമുണ്ട്.
നാല് ദിവസങ്ങളില്‍ തിരുവനന്തപുരം വരെ മാത്രം
മംഗളൂരു സെന്‍ട്രല്‍-കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) നവംബര്‍ 16, 20 തീയതികളില്‍ തിരുവനന്തപുരം വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ കന്യാകുമാരി വരെയുള്ള സര്‍വീസ് ഉണ്ടായിരിക്കില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ഇതിന് അനുസൃതമായി മടക്ക സര്‍വീസിലും മാറ്റമുണ്ട്. കന്യാകുമാരി-മംഗളൂരു സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ് (16650) നവംബര്‍ 17, 21 തീയതികളില്‍ തിരുവനന്തപുരത്ത് നിന്നായിരിക്കും യാത്ര ആരംഭിക്കുക. രാവിലെ 6.15നാണ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നത്.
എറണാകുളം-പട്ന സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നീട്ടി
എറണാകുളം ജങ്ഷനില്‍ നിന്ന് ബിഹാറിലെ പട്നയിലേക്ക് സര്‍വീസ് നടത്തുന്ന പ്രതിവാര സ്പെഷ്യല്‍ ട്രെയിനിന്റെ ഓട്ടം റെയില്‍വേ നീട്ടിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന എറണാകുളം ജങ്ഷന്-പട്ന പ്രതിവാര സ്പെഷ്യല്‍ എക്സ്പ്രസ് (06085) ഡിസംബര്‍ 11 വരെ ഓടും.
Also Read: Shoranur Train Derail: ട്രെയിൻ പാളം തെറ്റി; സർവീസുകൾ വൈകുന്നു
മടക്കയാത്രയ്ക്കുള്ള പട്ന-എറണാകുളം സ്പെഷ്യല്‍ എക്സ്പ്രസിന്റെ (06086) സര്‍വീസും നീട്ടിയിട്ടുണ്ട്. ചൊവ്വാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന ഈ ട്രെയിന്‍ ഡിസംബര്‍ 15 വരെയാണ് ഓടുക. കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും തിരിച്ചുവരുന്നവര്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും.
രണ്ട് ട്രെയിനുകളുടെ സര്‍വീസിലും മാറ്റം
ചെന്നൈയില്‍ നിന്നും തിരുച്ചെന്തൂരില്‍ നിന്നും പാലക്കാട് ജങ്ഷനിലേക്ക് സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകളുടെ യാത്ര പാലക്കാട് ടൗണ്‍ വരെ മാത്രമായി ചുരുക്കിയിട്ടുണ്ട്. ചെന്നൈ-പാലക്കാട് ജങ്ഷന് സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22651) നവംബര്‍ 24 വരെയും തിരുച്ചെന്തൂര്പാലക്കാട് ജങ്ഷന് എക്സ്പ്രസ് (16732) നവംബര്‍ 25 വരെയും പാലക്കാട് ടൗണ്‍ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ പാലക്കാട് ജങ്ഷനിലേക്കുള്ള പതിവ് സര്‍വീസ് ഉണ്ടായിരിക്കില്ല.
ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22652) നവംബര്‍ 25 വരെ പാലക്കാട് ടൗണില്‍ നിന്നാണ് പുറപ്പെടുക. വൈകിട്ട് 4.04നാണ് പുറപ്പെടുന്ന സമയം. തിരുച്ചെന്തൂര്‍ എക്സ്പ്രസ് (16731) നവംബര്‍ 26 വരെ പാലക്കാട് ടൗണില്‍ നിന്ന് രാവിലെ 6.20ന് യാത്ര ആരംഭിക്കും.
English Summary
Indian Railways has announced temporary changes to the Parasuram Express service on four days in November. The train will run only up to Thiruvananthapuram instead of Kanyakumari on November 16 and 20. The return service will start from Thiruvananthapuram on November 17 and 21. Service extensions and route changes have also been announced for other trains.