Parking Vioaltions: അനധികൃത പാർക്കിംഗ്; സംസ്ഥാനത്ത് ഏഴ് ദിവസം കൊണ്ട് ചുമത്തിയ പിഴ 62 ലക്ഷം രൂപ!

62 Lakhs Fine For Parking Violations: അനധികൃത പാർക്കിംഗുമായി ബന്ധപ്പെട്ട് ഒരാഴ്ചയിൽ പോലീസ് ചുമത്തിയ പിഴ 62 ലക്ഷം രൂപ. ജനുവരി ഏഴ് മുതൽ 13 വരെയായിരുന്നു പരിശോധന.

Parking Vioaltions: അനധികൃത പാർക്കിംഗ്; സംസ്ഥാനത്ത് ഏഴ് ദിവസം കൊണ്ട് ചുമത്തിയ പിഴ 62 ലക്ഷം രൂപ!

പ്രതീകാത്മക ചിത്രം

Published: 

17 Jan 2026 | 08:20 AM

അനധികൃത പാർക്കിംഗുമായി ബന്ധപ്പെട് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ പോലീസ് ആകെ ചുമത്തിയ പിഴ 62 ലക്ഷം രൂപ. കേവലം ഒരാഴ്ച കൊണ്ട് 23,771 വാഹനങ്ങളുടെ നിയമലംഘനങ്ങളാണ് പോലീസ് കണ്ടെത്തിയത്. 2026 ജനുവരി ഏഴ് മുതൽ 13 വരെയായിരുന്നു പരിശോധന. ഇക്കാലയളവിലാണ് 62 ലക്ഷത്തോളം രൂപ പിഴയായി ഈടാക്കിയത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് വിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 23,771 വാഹനങ്ങളിൽ നിന്നായി 61,86,650 രൂപ പിഴ ഈടാക്കി. സംസ്ഥാനപാതകളിൽ 7872 വാഹനങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തി. ദേശീയപാതകളിൽ 6852 വാഹനങ്ങളും മറ്റ് പാതകളിൽ 9047 വാഹനങ്ങളും നിയമം ലംഘിച്ചു.

Also Read: Thiruvananthapuram: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു, വിദ്യാർഥികൾക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

അപകടസാധ്യത കൂടിയ മേഖലകളും വാഹനസാന്ദ്രത കൂടിയ മേഖലകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധനകൾ. പ്രധാനപ്പെട്ട ജംഗ്ഷനുകളിലും സർവീസ് റോഡുകളിലും പരിശോധനകൾ നടത്തി. റോഡ് യാത്ര സുരക്ഷിതമാക്കുക, ഗതാഗതതടസം ലഘൂകരിക്കുക, റോഡപകടങ്ങൾ കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പരിശോധന കൊണ്ട് ലക്ഷ്യമിട്ടത്.

ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെൻ്റ് ഐജി എസ് കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരമാണ് പരിശോധനകൾ നടത്തിയത്. ട്രാഫിക് നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എസ്പി മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ട്രാഫിക് നോഡല്‍ ഓഫീസര്‍മാരുമായി സഹകരിച്ചായിരുന്നു പരിശോധന. തുടർന്നുള്ള ദിവസങ്ങളിലും നിരന്തരമായി കർശന പരിശോധന നടത്താനും നിയമലംഘകർക്കെതിരെ നടപടിയെടുക്കാനും സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങൾക്ക് ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്. ഗതാഗത നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് 974700 1099 എന്ന ‘ശുഭയാത്ര’ വാട്ട്സപ്പ് നമ്പറില്‍ വിവരം അറിയിക്കാവുന്നതാണ്.

മാനസികാരോഗ്യം മെച്ചപ്പെടുത്താൻ പതിവാക്കേണ്ട ചില കാര്യങ്ങൾ
ഒരു മാസത്തോളം കേടാകില്ല, ഒരടിപൊളി പലഹാരം ഇതാ
പപ്പായയുടെ വിത്തുകൾ കളയാറാണോ പതിവ്
ചില വേദനകൾ ആർത്തവത്തിന്റെ തന്നെയാണോ?
ഹനുമാൻ വിഗ്രഹത്തെ വലം വെച്ച് നായ
ഒന്നര ലെയിൻ റോഡ്, ലോകത്ത് എവിടെയും കാണില്ല, കേരളത്തിൽ മാത്രം!
ഞങ്ങളുടെ നിലപാട് സുദൃഢമാണ്: റോഷി അഗസ്റ്റിൻ
ഇതെന്തുവാ സൈലൻസിറിൽ മ്യൂസിക് സിസ്റ്റമാണോ വെച്ചേക്കുന്നത്? ബെംഗളൂരുവിൽ മലയാളിക്ക് കിട്ടി 1.11 ലക്ഷം രൂപ ഫൈൻ