Thiruvananthapuram: തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു, വിദ്യാർഥികൾക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Thiruvananthapuram Accident: തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. 42 വിദ്യാർഥികളാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ 17വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ പാരിരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. തൃശ്ശൂർ കൊടകര എംബിഎ കോളേജിൽ നിന്നും പഠനയാത്രയ്ക്കായി എത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞത്തേക്ക് പഠനയാത്രയ്ക്ക് എത്തിയ വിദ്യാർഥികളും അധ്യാപകരുമാണ് ബസ്സിലുണ്ടായിരുന്നത്.
റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങയപ്പോഴാണ് ബസ് വീടിൻ്റെ ഷെയ്ഡിൽ ഇടിച്ചു നിൽക്കുന്ന നിലയിൽ വീട്ടുകാർ കണ്ടത്. ദേശീയപാതയിലെ സർവീസ് റോഡിൽ ബസ് നിയന്ത്രണം വിട്ട് ചരിഞ്ഞാണ് അപകടം സംഭവിച്ചത്. ബസിൻ്റെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ മാത്രമേ അപകടകാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് അറിയിച്ചു.
Updating…