Evidence Tampering Case: ‘ശിക്ഷ റദ്ദാക്കണം’; തൊണ്ടിമുതൽ കേസിൽ അപ്പീല്‍ നല്‍കി മുന്‍മന്ത്രി ആന്റണി രാജു
Evidence Tampering Case: തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹർജി നാളെ പരിഗണിക്കും.
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ അപ്പീൽ നൽകി മുന്‍മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹർജി നാളെ പരിഗണിക്കും.
ഹർജി നാളെ പരിഗണിച്ചതിനു ശേഷമായിരിക്കും തുടർനടപടികളിലേക്ക് കടക്കുക. നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെയാണ് ആന്റണി രാജുവിന്റെ നീക്കം. തൊണ്ടിമുതൽ കേസിൽ പ്രതികൾക്ക് ഐപിസി 409 വകുപ്പ് പ്രകാരം 14 വര്‍ഷം വരെ ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍, മൂന്ന് വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്.
Also Read:പുതിയ പാസ്പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കാനാകുന്നില്ലേ?
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്. 1990 -ലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ലഹരി മരുന്നുമായി പിടിയിലായ വിദേശിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.