Ramesh Pisharody: ‘എയറിൽ ആകുമെന്ന് മമിത പോലും കരുതി കാണില്ല’; രമേഷ് പിഷാരടിയുടെ വീഡിയോക്ക് മറുപടിയുമായി നടി
Ramesh Pisharody talks about Mamitha Baiju: എന്താണ് വൈറലാവുക എന്ന് ആർക്കും പറയാൻ കഴിയില്ല എന്നായിരുന്നു മമിതയുടെ നാളെ നാളെ ട്രോളുകളെ ഉദാഹരണമാക്കികൊണ്ട് രമേഷ് പിഷാരടി പറഞ്ഞത്.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജനനായകൻ. ചിത്രത്തിൽ പ്രധാന വേഷത്തിൽ നടി മമിത ബൈജുവും എത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സിനിമയുടെ പ്രീ റിലീസ് ഇവന്റിൽ സംസാരിക്കവേ മമിതഒരു ഗാനം ആലപിച്ചിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത്.
പാട്ട് പാടിയതിന് പിന്നാലെ ഒറ്റ ദിവസം കൊണ്ട് മമിത എയറിലാവുകയും ചെയ്തു. വിജയ് അഭിനയിച്ച ‘അഴകിയ തമിഴ് മകനി’ലെ ഗാനമാണ് മമിത പാടിയത്. ‘അഴകിയ തമിഴ് മകൻ’ ചിത്രത്തിലെ ‘എല്ലാ പുകഴും’ എന്ന ഹിറ്റ് ഗാനത്തിലെ ‘നാളെ നാളെ…’ എന്ന് തുടങ്ങുന്ന ഭാഗമായിരുന്നു മമിത സ്റ്റേജിൽ പാടിയത്.
Also Read: ‘ബിഗ് ബോസ് സീസൺ 8 മാർച്ചിലോ, ഏപ്രിലിലോ’; ആരൊക്കെയാകും ആ വീടിനുള്ളിൽ?
ഇതിനു പിന്നാലെ നടൻ രമേഷ് പിഷാരടി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എന്താണ് വൈറലാവുക എന്ന് ആർക്കും പറയാൻ കഴിയില്ല എന്നായിരുന്നു മമിതയുടെ നാളെ നാളെ ട്രോളുകളെ ഉദാഹരണമാക്കികൊണ്ട് രമേഷ് പിഷാരടി പറഞ്ഞത്. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് രമേഷ് പിഷാരടിയുടെ പ്രതികരണം.
വൈറലാവാൻ വേണ്ടി പലരും ചെയ്യുന്ന പലതും വൈറലാകാറില്ല. പക്ഷേ വൈറലാവണ്ട എന്ന് കരുതുന്ന പലതും അപ്രതീക്ഷിതമായി എയറിൽ പോകും. എന്നോട് പലരും ‘ഇത് ഒന്ന് ഷെയർ ചെയ്യൂ, വൈറലാകും’ എന്ന് പറഞ്ഞ് വീഡിയോകൾ അയക്കാറുണ്ട്. പക്ഷേ താൻ വൈറൽ ആയ ഒന്നും ഷെയർ ചെയ്തിട്ടുമില്ലെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. ഈ വീഡിയോക്ക് താഴെ കമന്റുമായി നടി മമിത ബൈജു തന്നെ എത്തുകയായിരുന്നു. പൊട്ടിച്ചിരിക്കുന്ന സ്‌മൈലിയാണ് മമിതയുടെ കമന്റ്. ഇതോടെ നടി എന്തൊരു കൂളായാണ് ട്രോളുകളെ എടുക്കുന്നത് എന്നാണ് പലരും പറയുന്നത്.