Franco Mulakkal Case: ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു! ഉത്തരവിട്ടു മുഖ്യമന്ത്രി
Franco Mulakkal Case: 2022 ലാണ് ലൈംഗിക അതിക്രമ കേസിൽ ഫ്രാങ്കോ മുളക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കി...
ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടീവ് സർക്കാർ നിയമിച്ചു. മുൻ ജില്ലാ ജഡ്ജിയും മുൻ നിയമ സെക്രട്ടറിയുമായ ഹൈക്കോടതി അഭിഭാഷകൻ അഡ്വക്കേറ്റ് ബിജി ഹരിന്ദ്രനാഥിനെയാണ് നിയമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം വൈകാതെ ഇറങ്ങും. കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് ഉള്ള ഉത്തരവ് ചോദ്യം ചെയ്തു അപ്പീലിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടീവ് നിയമിക്കാൻ വൈകുന്നതിൽ അതിജീവിതയായ സിസ്റ്റർ റാണിറ്റ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
2022 ലാണ് ലൈംഗിക അതിക്രമ കേസിൽ ഫ്രാങ്കോ മുളക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയിരുന്നത്. ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നാണ് കോടതിവിധി എഴുതിയത്. കോട്ടയത്തെ വിചാരണ കോടതിയാണ് ഫ്രാങ്കോ മുളയക്കലിനെ വെറുതെ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കാരും സിസ്റ്റർ റാണിക്കും നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ALSO READ:ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷന്‍ കാര്‍ഡ് കൈമാറി
അതിനിടെ ഫ്രാങ്കോ മുളയ്ക്കൽ കേസിലെ അതിജീവിതയ്ക്ക് റേഷൻ കാർഡ് അനുവദിച്ചു. കുറവിലങ്ങാട് മഠത്തിലെ സിസ്റ്റർ റാണിറ്റ് ഉൾപ്പെടെയുള്ള അന്തേവാസികളായ മൂന്ന് കന്യാസ്ത്രീകൾക്കാണ് റേഷൻ കാർഡ് കൈമാറിയത്. ജില്ലാ സപ്ലൈ ഓഫീസർ മഠത്തിൽ നേരിട്ട് എത്തിയാണ് കന്യാസ്ത്രീകൾക്ക് റേഷൻ കാർഡുകൾ നൽകിയത്. തങ്ങളുടെ ജീവിതം ദുരിതമാണ് ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്നു എന്ന് നേരത്തെ സിസ്റ്റർ റാണിറ്റ് വെളിപ്പെടുത്തിയിരുന്നു.
കൂടാതെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ സർക്കാർ നിയമിക്കാത്തതിനും സിസ്റ്റർ റാണിറ്റ് ആശങ്ക പങ്കുവെച്ചിരുന്നു. കൂടാതെ സഭാ നേതൃത്വത്തിന്റെ കേസിന് എതിരെയുള്ള മൗനത്തിലും അവർ പ്രതികരിച്ചു.