AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rudraksha Wearing Rules: രുദ്രാക്ഷം ധരിക്കുന്നവരാണോ? ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം

Rudraksha Wearing Rules and spiritual benefits: രുദ്രാക്ഷം ധരിക്കുന്നതിന് ചില നിയമങ്ങളും വേദങ്ങളിൽ നിർദ്ദേശിക്കുന്നുണ്ട്. ഈ നിയമങ്ങൾ പാലിച്ച് രുദ്രാക്ഷം ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും....

Rudraksha Wearing Rules: രുദ്രാക്ഷം ധരിക്കുന്നവരാണോ? ഈ നിയമങ്ങൾ അറിഞ്ഞിരിക്കണം
Rudraksha Wearing RulesImage Credit source: Tv9 Network
Ashli C
Ashli C | Published: 17 Jan 2026 | 10:40 AM

രുദ്രാക്ഷം വളരെ പവിത്രമായ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. വേദങ്ങൾ അനുസരിച്ച് രുദ്രാക്ഷം ഉപയോഗിച്ച് നമ്മൾ മന്ത്രം ജപിക്കുന്നത് വളരെ ഫലപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു. രുദ്രാക്ഷം ഉപയോഗിച്ച് ജപിക്കുന്നത് പലമടങ്ങ് ഗുണങ്ങൾ നൽകുന്നു എന്നാണ് ഹിന്ദു വിശ്വാസങ്ങളിൽ പറയുന്നത്. ഭഗവാൻ ശിവന്റെ കണ്ണുനീരിൽ നിന്നാണ് രുദ്രാക്ഷം ഉത്ഭവിച്ചത് എന്നാണ് വിശ്വാസം. അതിനാൽ തന്നെ ഇത് ധരിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. എന്നാൽ രുദ്രാക്ഷം ധരിക്കുന്നതിന് ചില നിയമങ്ങളും വേദങ്ങളിൽ നിർദ്ദേശിക്കുന്നുണ്ട്. ഈ നിയമങ്ങൾ പാലിച്ച് രുദ്രാക്ഷം ഉപയോഗിച്ചില്ലെങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.

രുദ്രാക്ഷം ധരിക്കുന്നതിനുള്ള നിയമങ്ങൾ

മാർക്കറ്റിൽ നിന്ന് നേരിട്ട് കൊണ്ടുവരുന്ന രുദ്രാക്ഷം ഒരിക്കലും അങ്ങനെ തന്നെ എടുത്ത് ജപിക്കാനായി ഉപയോഗിക്കുകയോ അധരിക്കുകയോ ചെയ്യരുത്. പകരം ഗംഗാ ജലമോ പച്ചപ്പാലം ഉപയോഗിച്ച് അത് ശുദ്ധീകരിച്ചിട്ട് വേണം ഉപയോഗിക്കാൻ. ശുഭകരമായ സമയത്ത് 108 തവണ ഓം നമശിവായ എന്ന് ലഭിക്കുകയോ ക്ഷേത്രത്തിലെ ശിവലിംഗത്തിൽ സ്പർശിക്കുകയോ ചെയ്യുക തുടർന്ന് രുദ്രാക്ഷം ധരിക്കുക.
കൂടാതെ രുദ്രാക്ഷം ധരിക്കുന്നതിന് മുമ്പായി ശുഭദിനം ആണോ എന്നും ഉറപ്പാക്കുക. രുദ്രാക്ഷം ധരിക്കാൻ ഏറ്റവും ശുഭകരമായ ദിവസങ്ങൾ അമാവാസി പൂർണിമ ശ്രാവണ വെള്ളിയാഴ്ച അല്ലെങ്കിൽ ശിവരാത്രിയുടെ ദിനം എന്നൊക്കെയാണ് വേദങ്ങളിൽ പരാമർശിക്കുന്നത്.

ALSO READ:പണത്തെ ആകർഷിക്കാൻ മയിൽപ്പീലി! വീട്ടിലെ 5 സ്ഥലങ്ങളിൽ വയ്ക്കൂ

കൂടാതെ, എപ്പോഴും രുദ്രാക്ഷം വൃത്തിയായി സൂക്ഷിക്കുക. കൂടാതെ, നിങ്ങൾ ധരിക്കുന്ന രുദ്രാക്ഷം മറ്റാർക്കും നൽകരുത്, അല്ലെങ്കിൽ മറ്റൊരാളുടെ രുദ്രാക്ഷം എടുക്കരുത്. ഈ നിയമങ്ങൾ നിങ്ങൾ അവഗണിച്ചാൽ, രുദ്രാക്ഷത്തിന്റെ ഗുണങ്ങൾക്ക് പകരം നിങ്ങൾക്ക് അശുഭകരമായ ഫലങ്ങൾ അനുഭവപ്പെട്ടേക്കാം.

രുദ്രാക്ഷം ധരിക്കുന്നത് ശിവന്റെ അനുഗ്രഹങ്ങൾ നേടാൻ സഹായിക്കും എന്നാണ് വിശ്വാസം ഇത് മനസ്സിനെ ശാന്തമാക്കുവാൻ സഹായിക്കുന്നു. രുദ്രാക്ഷം ധരിക്കുന്നത് ഏകാഗ്രത വർധിപ്പിക്കും. നമ്മുടെ മനസ്സിലെ നെഗറ്റീവ് എനർജിയെയും ദുഷ്ട കണ്ണുകളെയും അകറ്റുന്നു. അശുദ്ധവും ദുഷ്ടവമായ ചിന്തകൾ അയച്ചി നിർത്തുന്നു. ജ്യോതിഷ വിധിപ്രകാരം ഇത് ഗ്രഹങ്ങളുടെ പ്രതിക്കോലം ഫലങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.