Pathanamthitta Bar Fight : ടച്ചിങ്സിനെ തൊട്ടു കളിച്ചു; ബാറിനു മുന്നിൽ സംഘം തിരിഞ്ഞ് കൂട്ടയടി

Clash in front of the bar over touchings At Pathanamthitta : മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങുന്നത്. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് തർക്കം തല്ലിലേക്കും അത് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു.

Pathanamthitta Bar Fight : ടച്ചിങ്സിനെ തൊട്ടു കളിച്ചു; ബാറിനു മുന്നിൽ സംഘം തിരിഞ്ഞ് കൂട്ടയടി

fight at bar pathanamthitta

Updated On: 

18 Jun 2024 | 12:18 PM

പത്തനംതിട്ട: കല്യാണത്തിനു പപ്പടം കിട്ടാത്തതിൽ അടി നടന്നതു പോലെ രസകരമായ വിഷയത്തിന് മറ്റൊരു കൂട്ടത്തല്ല് കഴിഞ്ഞദിവസം കേരളത്തിൽ നടന്നു. വിഷയം മദ്യപാനത്തിനിടയിൽ തൊട്ടുകൂട്ടുന്ന ടച്ചിങ്സാണ്. പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ അമല ബാറാണ് അടിയ്ക്ക് വേദിയായത്. ബാറിനു പുറത്താണ് കൂട്ടയടി നടന്നത്.

മദ്യപാനത്തിനിടെ ‘ടച്ചിങ്സി’നെ ചൊല്ലിയുള്ള തർക്കം ബാറിനു മുന്നിലെ കൂട്ടത്തല്ലിലാണ് അവസാനിച്ചത്. മൂന്നം​ഗങ്ങളുൾപ്പെടുന്ന രണ്ട് സംഘങ്ങളായി തിരിഞ്ഞായിരുന്നു തർക്കം. തിങ്കളാഴ്ച രാത്രി 9.15-നാണ് സംഭവം നടക്കുന്നത്. പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുൺ, ശ്യാം എന്നിവർക്കാണ് അടിക്കൊടുവിൽ വലിയതോതിൽ പരിക്കു പറ്റിയത്.

നന്നുവക്കാട് സ്വദേശികളായ ഷിജു പി. ജോസ്, അഭിലാഷ്, ഷിബു എന്നിവരാണ് ഇവരെ മർദിച്ചത് എന്നാണ് വിവരം. മേശ മാറി ടച്ചിങ്സ് എടുത്തതുമായി ബന്ധപ്പെട്ടാണ് തർക്കം തുടങ്ങുന്നത്. പിന്നീട് ഒന്നും രണ്ടും പറഞ്ഞ് തർക്കം തല്ലിലേക്കും അത് കൂട്ടയടിയിലേക്കും നീങ്ങുകയായിരുന്നു. ബാറിനുള്ളിൽ സംഘം അടിയുണ്ടാക്കി തുടങ്ങിയപ്പോൾ ജീവനക്കാർ ഇടപെട്ട് ഇവരെ പുറത്താക്കി. തുടർന്ന് അടി ബാറിന് പുറത്തുവെച്ചായി.

ഹെൽമറ്റ് ഉപയോ​ഗിച്ചുള്ള അടിയാണ് മാരകമായി പരിക്കേൽക്കാൻ കാരണമെന്നാണ് വിവരം. യുവാക്കളെ ക്രൂരമായി ഹെൽമെറ്റ് ഉപയോ​ഗിച്ച് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്ന വീഡിയോയിൽ വ്യക്തമാണ്. മർദനമേറ്റ് രണ്ട് യുവാക്കൾ ബോധരഹിതരായി നിലത്തു വീഴുന്നുണ്ട്.

ALSO READ – തുണി മടക്കാൻ വൈകി; കൊല്ലത്ത് അച്ഛൻ മകളുടെ തോളെല്ലൊടിച്ചു

ഹെൽമറ്റ് കൊണ്ട് അടിയേറ്റ ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അടിയുണ്ടാക്കിയ മൂന്നം​ഗ സംഘത്തിലെ ഒരാൾ നിലത്തു വീണ രണ്ട് യുവാക്കളുടെ തലയിൽ ഹെൽമറ്റ് ഉപയോ​ഗിച്ച് അടിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇതിനിടെ ‘ചത്തുപോകത്തേയുള്ളൂ’ എന്ന് ദൃക്സാക്ഷികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം.

ആദ്യഘട്ടത്തിൽ ഒന്നിലും ഇടപെടാതെ നിന്ന നാട്ടുകാർതന്നെയാണ് ഒരു സംഘത്തെ വിരട്ടിയതിന് ശേഷം ഷൈജു, അരുൺ എന്നിവരെ ആശുപത്രിയിലെത്തിച്ചത്. ശ്യാം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്താൻ ആശുപത്രിയിൽ എത്തിയെങ്കിലും ഇതിനു കഴിഞ്ഞില്ല. മദ്യലഹരിയിലുള്ള ഇവർ പോലീസിനേയും ആശുപത്രി ജീവനക്കാരേയും അസഭ്യം പറഞ്ഞതാണ് കാരണം.

Follow Us
Related Stories
Nemom Constituency Election 2026: ആത്മവിശ്വാസത്തോടെ മന്ത്രി അപ്പൂപ്പനും ടീം യുഡിഎഫും, രണ്ടാം ഊഴത്തിനായി ബിജെപി; നേമത്ത് ത്രികോണപ്പോര്!
Kerala Assembly Election 2026 : 24 മണിക്കൂർ കഴിഞ്ഞു, എവിടെ സ്ഥാനാർഥി പട്ടിക? ‘വേറെ പണി ഇല്ലേ’ എന്ന് വിഡി സതീശൻ
Kerala Congress M: പാലായില്‍ ജോസോ, നിഷയോ? സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ച് കേരള കോണ്‍ഗ്രസ് എം; സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്ത്‌
Kerala Assembly Election 2026: നേമത്ത് രാജീവ് ചന്ദ്രശേഖര്‍, മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്; 47 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി
Kerala Lottery Result: ഭാ​ഗ്യം കനിഞ്ഞോ? ഭാ​ഗ്യതാരയിലൂടെ കിട്ടും ഒരു കോടി, ഇന്നത്തെ ലോട്ടറി ഫലം
CC Mukundan: യുഡിഎഫ് ‘കൈ’ കൊടുത്തില്ല; നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍