Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ

കേന്ദ്രസർക്കാരിനെതിരെയോ സംഘപരിവാറിനെതിരെയോ ഒരക്ഷരം മിണ്ടില്ല എന്ന കടുത്ത വാശിയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും അമിത്ഷായിക്കെതിരെ കരിങ്കോട് പ്രതിഷേധത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പങ്കുവെച്ച കായിക മന്ത്രിയുടെ പോസ്റ്റ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് പിൻവലിപ്പിച്ചതിന് മറക്കാൻ വേണ്ടിയാണ്.യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായിരുന്നു അവരുടെ ലക്ഷ്യം എന്ന് ഇത് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.....

Pinarayi Vijayan: സംഘപരിവാറിനെ സുഖിപ്പിക്കാൻ; യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് പിണറായി വിജയൻ

Pinarayi Vijayan (10)

Updated On: 

01 Oct 2026 | 09:14 PM

തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ നരനായാട്ടിന് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണമെന്ന് പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും സംഘപരിവാറിനും എതിരെ എന്ന വ്യാജേന രാത്രി യൂത്ത് കോൺഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിന്റെ യഥാർത്ഥ ലക്ഷ്യം യൂണിവേഴ്സിറ്റി ഹോസ്റ്റലും എസ്എഫ്ഐയും ആയിരുന്നു എന്നും ആർഎസ്എസിനെ സുഖിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ ഭരണപരാജയങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും വേണ്ടി അരങ്ങേറിയ ഒരു ആസൂത്രിതമായ ആക്രമമാണ് ഇത് എന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാരിനെതിരെയോ സംഘപരിവാറിനെതിരെയോ ഒരക്ഷരം മിണ്ടില്ല എന്ന കടുത്ത വാശിയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും അമിത്ഷായിക്കെതിരെ കരിങ്കോട് പ്രതിഷേധത്തിന്റെ വീഡിയോ നവമാധ്യമങ്ങൾ പങ്കുവെച്ച കായിക മന്ത്രിയുടെ പോസ്റ്റ് മുഖ്യമന്ത്രി തന്നെ ഇടപെട്ട് പിൻവലിപ്പിച്ചതിന് മറക്കാൻ വേണ്ടിയാണ് ഇന്നലത്തെ യൂത്ത് കോൺഗ്രസ് സമരം പ്രഹസനം അരങ്ങേറിയത്.

ALSO READ:ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി

ഡിസിസി ഓഫീസ് ആക്രമിക്കപ്പെട്ടിട്ടും സ്വന്തം മന്ത്രിമാരെ വഴിയിൽ തടഞ്ഞിട്ടും സംഘപരിവാറിനെതിരെ പ്രതികരിക്കാൻ എംപിയോ മറ്റ് ജനപ്രതിനിധികളോ യൂത്ത് കോൺഗ്രസുകാരോ തിരിഞ്ഞ് പോലും നോക്കിയില്ല. യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളായിരുന്നു അവരുടെ ലക്ഷ്യം എന്ന് ഇത് തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന യൂത്ത് കോൺഗ്രസ് അക്രമത്തിനും പോലീസിന്റെ ക്രൂരതയ്ക്കും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറഞ്ഞേ തീരൂ. കേരളത്തിലെ ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. അക്രമത്തിന് നേതൃത്വം നൽകിയ പോലീസുകാർക്കെതിരെ വിശിഷ്യാ കന്റോൺമെന്റ് സി.ഐ, എസ്.ഐ. എന്നിവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY

Pinarayi Vijayan demanded that V.D. Satheesan answer for the rampage at the university hostel. He alleged that the real targets of the torchlight procession—ostensibly held by the Youth Congress against Union Home Minister Amit Shah and the Sangh Parivar—were the university hostel and the SFI

 

Loading...
Unable to load recommendations.
Follow Us
Related Stories
പിണറായി വിജയനെ ഇല്ലാതാക്കാൻ വിഎസ് നേരിട്ടിറങ്ങി, ഞാൻ എഴുന്നേറ്റ് വിഎസേ പറ്റില്ലാന്ന് പറഞ്ഞു: ജി സുധാകരൻ
MVD Challan: വണ്ടിക്ക് പെറ്റി ഉണ്ടോ, പകുതി തുക അടച്ച് ഫൈൻ തീർക്കാൻ അവസരം
തിരുവനന്തപുരത്ത് മൂന്ന് പേർക്ക് മിന്നലേറ്റു, ഒരാൾ മരിച്ചു; കണക്കുകൂട്ടൽ തെറ്റി, റെഡ് അ‌ലർട്ട് പ്രഖ്യാപിച്ചു
Mani C Kappan: ഇനി സ്പീക്കർ തീരുമാനിക്കും! മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി
മദ്യപിക്കാൻ പണം കൊടുത്തില്ല, തിരുവനന്തപുരത്ത് മകൻ അമ്മയെ കൊന്നു
VD Satheesan: 10 വർഷം കേരളത്തിൽ നടത്തിയ ഗുണ്ടായിസം ഇനിയും തുടരാമെന്ന് സിപിഎം കരുതേണ്ട; മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണത്തിൽ മുഖ്യമന്ത്രി‍‍‍
ഭാരം കുറയ്ക്കാൻ പേരക്ക എപ്പോൾ എങ്ങനെ കഴിക്കണം?
കിച്ചണ്‍ സ്‌പോഞ്ചില്‍ നിന്ന് എളുപ്പത്തില്‍ അണുക്കളെ നീക്കം ചെയ്യാം
കരിപിടിച്ച പാത്രങ്ങൾ സോപ്പില്ലാതെ വൃത്തിയാക്കാം,  5 ടിപ്‌സുകൾ!
ജിമ്മിൽ പോകുന്നവരാണോ? പ്രീ-വർക്കൗട്ടിന് ഇനി ബീറ്റ്റൂട്ട് മതി!
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ