AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി

PM Narendra Modi At Thiruvalla: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞുവെന്നും പ്രവർത്തകരുമായി സംസാരിച്ച തനിക്ക് മനസ്സിലായി. ഇടത് സർക്കാരിൻറെ നാളുകൾ എണ്ണപ്പെട്ടുവെന്നും, ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസം​ഗം ആരംഭിച്ചത്. കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
Pm ModiImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Apr 2026 | 04:45 PM

തിരുവല്ല: കേരളത്തിലെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവല്ലയിൽ. എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. ഇടത് സർക്കാരിൻറെ നാളുകൾ എണ്ണപ്പെട്ടുവെന്നും, ശബരിമല അയ്യപ്പനെ പ്രണമിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് മോദി പ്രസം​ഗം ആരംഭിച്ചത്. കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

അനൂപ് ആൻ്റണിയെ തിരുവല്ലയ്ക്ക് സമർപ്പിക്കുകയാണെന്ന് പറഞ്ഞ മോദി തിരുവല്ലയിൽ എൻഡിഎ വിജയിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അനൂപ് ആൻ്റണി തനിക്കൊപ്പം വർഷങ്ങളായിട്ട് ഉള്ള വ്യക്തിയാണെന്നും മോദി പറഞ്ഞു. എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞുവെന്നും പ്രവർത്തകരുമായി സംസാരിച്ച തനിക്ക് മനസ്സിലായി. തന്നെ കാണാൻ ജനങ്ങൾ തടിച്ചുകൂടിയിരിക്കുന്നു. റോഡിന് ഇരുവശവും ജനങ്ങളാണെന്നും അത് എൻഡിഎയുടെ വിജയമാണെന്നും മോദി വ്യക്തമാക്കി.

ALSO READ: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

കുമ്മനം രാജശേഖരൻ, അനൂപ് ആൻ്റണി അടക്കമുള്ള സ്ഥാനാർത്ഥികളുടെ കൈപിടിച്ച് ഉയർത്തിയാണ് മോദി പ്രചാരണത്തിന് ആവേശം പകർന്നത്. വേദിയിൽ എൻഡിഎ സ്ഥാനാർത്ഥികളും മോദിക്കൊപ്പം ഉണ്ടായിരുന്നു. തിരുവല്ലയിലെ കൺവെൻഷനിൽ 11 എൻഡിഎ സ്ഥാനാർഥികളാണ് പങ്കെടുക്കുന്നത്. എൻഡിഎ കൺവെൻഷൻ വേദിയിലെത്തിയ മോദിയെ ക്രിസ്തുവിൻറെ രൂപം നൽകിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്.

കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നൽകിയത്. എൻഡിഎ സ്ഥാനാർഥി അനൂപ് ആൻ്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിന് ആവേശം പകർന്നാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലെത്തിയത്.

Follow Us