AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ramesh Pisharody: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

Ramesh Pisharody Controversy:ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നതിലൂടെ ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് രമേശ് പിഷാരടി ചെയ്തതെന്നും പരാതിയിൽ പറയുന്നു.രമേശ് പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞദിവസം രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസെടുത്തിരുന്നു....

Ramesh Pisharody: സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച
Ramesh PisharadyImage Credit source: Instagram
Ashli C
Ashli C | Edited By: Arun Nair | Updated On: 26 Apr 2026 | 07:50 PM

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിക്കെതിരെ പോലീസിൽ പരാതി നൽകി മഹിളാമോർച്ച. രമേശ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാണ് മഹിളാമോർച്ച ആരോപിക്കുന്നത്. മഹിളാമോർച്ചയുടെ പാലക്കാട് ജില്ലാ പ്രസിഡന്റ് ആയ കവിതാ മേനോൻ ആണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

ബലാത്സംഗങ്ങളെ വ്യക്തിപരമായി ചിത്രീകരിക്കുന്നതിലൂടെ ബലാത്സംഗത്തിൽ അകപ്പെട്ട ഇരകളെയും സ്ത്രീത്വത്തെയും അവഹേളിക്കുകയാണ് രമേശ് പിഷാരടി ചെയ്തതെന്നും പരാതിയിൽ പറയുന്നു.രമേശ് പിഷാരടിക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും മഹിളാമോർച്ച ജില്ലാ പ്രസിഡണ്ട് ആവശ്യപ്പെട്ടു. അതേസമയം കഴിഞ്ഞദിവസം രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസെടുത്തിരുന്നു.

ALSO READ:രമേശ് പിഷാരടിയെ മണ്ഡലത്തിൽ തടഞ്ഞവർക്കെതിരെ കേസ് ; ബിജെപി അംഗം ഒന്നാംപ്രതി

പാലക്കാട് നഗരസഭയിലെ ബിജെപി അംഗമായ സിന്ധുരാജനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിന്ധു അടക്കം മൂന്നുപേർക്കെതിരെയാണ് കേസ്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ വടക്കന്തറയിൽ വച്ചായിരുന്നു രമേശ് പിഷാരടി ബിജെപി പ്രവർത്തകർ തടഞ്ഞത്. സംഭവത്തിൽ കോൺഗ്രസ് ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.

Follow Us