വാഹന പരിശോധനയ്ക്കിടെ എസ്.ഐയുടെ മൂക്കിടിച്ചു തകർത്തു, യുവാവ് അറസ്റ്റിൽ
Police Sub-Inspector Attacked: വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച യുവാവ് പിടിയിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് ( 27) ആണ് അറസ്റ്റിൽ ആയിരിക്കുന്നത് ഇയാൾ സബ് ഇൻസ്പെക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്.

പ്രതീകാത്മക ചിത്രം
പത്തനംതിട്ട : വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് സബ് ഇൻസ്പെക്ടറെ ആക്രമിച്ച യുവാവ് പിടിയിൽ. കട്ടച്ചിറ സ്വദേശി നിതിൻ രാജ് ( 27) ആണ് അറസ്റ്റിൽ ആയിരിക്കുന്നത് ഇയാൾ സബ് ഇൻസ്പെക്ടറുടെ മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു എന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കവെ പ്രതിയായ നിതിൻ അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന് വ്യക്തമായതോടെ പോലീസ് വാഹനം വിശദമായി പരിശോധിച്ചു. ഇതിൽ പ്രകോപിതനായ പ്രതി സബ് ഇൻസ്പെക്ടറുടെ മൂക്ക് ഇടിച്ചു തകർക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നു എന്ന് പോലീസ് പറയുന്നു.
പെരുനാട് പോലീസ് സ്റ്റേഷനിൽ എസ്ഐയുടെ മുഴു രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തു. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ, എസ് ഐ മാരായ മിഥുൻ അശോക്, സണ്ണി എഎസ്ഐ അഭിലാഷ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് റാന്നി ജുഡീഷ്യൽ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുകയാണ് നിലവിൽ.
Also Read: വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു, സംഭവം പോലീസ് സ്റ്റേഷനു മുന്നിൽ വച്ച്
കല്ലെടുത്തെറിഞ്ഞതിൽ പ്രകോപനം, ആലപ്പുഴയിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു
ആലപ്പുഴ: മദ്യപാനത്തിന് ഇടയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആലപ്പുഴ പാലസ് വടശ്ശേരി മാപ്പിള പറമ്പിൽ വീട്ടിൽ ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിന് ഇടയിൽ കല്ലെടുത്ത് എറിഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിയത് എന്നാണ് സൂചന. സംഭവത്തിൽ ആന്റണിയുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി അഫ്സലിനെ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ആലപ്പുഴ ചുങ്കം പാലത്തിന് സമീപമുള്ള പഴയ ഓഡിറ്റോറിയത്തിന്റെ കെട്ടിടാവശിഷ്ടങ്ങൾ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്ത് രാത്രിയിൽ പല സംഘങ്ങളും ഒത്തുകൂടാറുണ്ട്. സംഭവ ദിവസം ഇവിടെ ആന്റണിയും അഫ്സലും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. അതിനിടയിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ആന്റണി കല്ലെടുത്ത് അഫ്സലിന്റെ നേരെ എറിഞ്ഞു. അതിൽ പ്രകോപിതനായ അഫ്സൽ കയ്യിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആന്റണിയുടെ വൈറൽ കുത്തുകയായിരുന്നു. പുലർച്ചെ വരെ പരിക്കേറ്റ് ആന്റണി അവിടെ തന്നെ തുടർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
English Summary
A young man has been arrested for assaulting a Police Sub-Inspector during a vehicle inspection. The arrested individual is 27-year-old Nithin Raj, a native of Kattachira. Police stated that he punched the Sub-Inspector on the nose, causing injury, and tore his uniform. The incident occurred around 6 PM on Friday.