Viral Video: ദക്ഷിണ കശ്മീരില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? സഞ്ചാരികളെ വരവേറ്റ് പൊന്മുടി; വീഡിയോ

Ponmudi South Kashmir Kerala Hills: മലദൈവങ്ങള്‍ പൊന്ന് കാത്തുസൂക്ഷിക്കുന്നതിനാലാണ് ഈ മലയ്ക്ക് പൊന്മുടി എന്ന് പേര് വന്നതെന്നാണ് ആദിവാസി വിഭാഗത്തില്‍പെടുന്നവര്‍ക്ക് വിശ്വസിക്കുന്നത്. എന്നാല്‍ ബുദ്ധ-ജൈന സംസ്‌കാരവുമായും പേരിന് ബദ്ധമുണ്ടെന്ന് പറയപ്പെടുന്നു.

Viral Video: ദക്ഷിണ കശ്മീരില്‍ മഴ പെയ്യുന്നത് കണ്ടിട്ടുണ്ടോ? സഞ്ചാരികളെ വരവേറ്റ് പൊന്മുടി; വീഡിയോ

പൊന്മുടി മഴ

Updated On: 

14 Feb 2026 | 06:03 PM

തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പൊന്മുടി. കടല്‍നിരപ്പില്‍ നിന്ന് 1,100 കിലോമീറ്റര്‍ ഉയരത്തിലാണ് പൊന്മുടിയുടെ കിടപ്പ്. അതിനാല്‍ തന്നെ വര്‍ഷത്തില്‍ ഭൂരിഭാഗം സമയവും ഇവിടെ കനത്ത തണുപ്പാണ് അനുഭവപ്പെടുക. മലദൈവങ്ങള്‍ പൊന്ന് കാത്തുസൂക്ഷിക്കുന്നതിനാലാണ് ഈ മലയ്ക്ക് പൊന്മുടി എന്ന് പേര് വന്നതെന്നാണ് ആദിവാസി വിഭാഗത്തില്‍പെടുന്നവര്‍ക്ക് വിശ്വസിക്കുന്നത്. എന്നാല്‍ ബുദ്ധ-ജൈന സംസ്‌കാരവുമായും പേരിന് ബദ്ധമുണ്ടെന്ന് പറയപ്പെടുന്നു.

കേരളത്തിന്റെ ഊട്ടി, ദക്ഷിണ കശ്മീര്‍ തുടങ്ങിയ പേരുകളും പൊന്മുടിയുടേത് തന്നെ. ഇവയ്ക്ക് പുറമെ ഗോള്‍ഡന്‍ വാലി, വരയാടുമൊട്ട എന്നീ പ്രത്യേകതകളും പൊന്മുടിയ്ക്കുണ്ട്. അപൂര്‍വമായ വരയാടുകളും തേയിലത്തോട്ടങ്ങളുമെല്ലാം പൊന്മുടിക്കും സ്വന്തം.

ധാരാളം ആളുകളാണ് പൊന്മുടിയിലേക്ക് ദിനംപ്രതി എത്തുന്നത്. കോടപുതച്ച മലനിരകള്‍ തന്നെയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. എന്നാല്‍ കോടമഞ്ഞ് പെയ്തിറങ്ങും മുമ്പ് അവിടെ നിന്ന് താഴെ എത്തിയില്ലെങ്കില്‍ പിന്നെ തിരിച്ചുവരാന്‍ പോലും സാധിച്ചെന്ന് വരില്ല. കോടല്‍മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന പൊന്മുടിയുടെ ധാരാളം വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മഴയില്‍ കുളിരുന്ന പൊന്മുടിയാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്.

Also Read: Viral Video: ‘ഒറക്കം വര്ന്നിണ്ട? എന്നാ പൊരക്ക് പോ’; തെയ്യപറമ്പില്‍ ഉറങ്ങല്ലേ ഗയ്‌സ്‌

സിഎസ് ദീപു എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ പേജില്‍ 2025 ന്റെ അവസാനത്തില്‍ എത്തിയതാണ് ഈ വീഡിയോ. എന്നാല്‍ നിലവിലും ധാരാളം ആളുകള്‍ ഈ റീല്‍ പങ്കിടുന്നുണ്ട്. പൊന്മുടിയുടെ മറ്റൊരു ഭംഗി എന്ന് കമന്റ് ചെയ്തുകൊണ്ടാണ് ആളുകള്‍ വീഡിയോയെ വരവേറ്റത്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പൊന്മുടിയിലെ ഒരു ഹിഡന്‍ സ്‌പോട്ട് കൂടിയാണ്. പൊന്മുടി ഗസ്റ്റ് ഹൗസിന് താഴെയായുള്ള സ്റ്റെപ്പുകളില്‍ മഴ പെയ്യുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഈ സ്ഥലം അധികമാര്‍ക്കും അറിയുകയില്ല.

Follow Us
Related Stories
PM Modi: എൽഡിഎഫിന് വിട നൽകാൻ കേരളം ഒരുങ്ങിക്കഴിഞ്ഞു; അയ്യപ്പനെ പ്രണമിച്ചുകൊണ്ട് തിരുവല്ലയെ ആവേശത്തിലാക്കി മോദി
KSRTC Special service: ഈസ്റ്ററും വിഷുവും മാത്രമല്ല തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് അധിക സർവ്വീസുമായി കെഎസ്ആർടിസി, അറിയേണ്ടതെല്ലാം
Kerala Lottery Result Today: ഒരു കോടി ആരു നേടും? ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Voters List: ഇത്തവണ നിങ്ങൾക്ക് വോട്ടുണ്ടോ? വോട്ടർപട്ടികയിൽ പേരുണ്ടോ? ഓൺലൈനായി പരിശോധിക്കാൻ 3 വഴികൾ; അറിയേണ്ടതെല്ലാം
Kerala Weather Update: മഴയെ വെല്ലുന്ന കത്തുന്ന ചൂട്; സംസ്ഥാനത്ത് ഇന്ന് മഴ പെയ്യുമോ… വരാനിരിക്കുന്നത് എന്ത്?
Bengaluru Train: മലബാറുകാര്‍ക്ക് കനത്ത നിരാശ; ബെംഗളൂരു-കോഴിക്കോട് ട്രെയിനിന്റെ സമയത്തില്‍ മാറ്റം, വൈകിയോടും
നെന്മാറ വെല്ലങ്ങി വേലയ്ക്കിടെ ആന വിരണ്ടോടിയപ്പോൾ
മൂന്നാറിൽ നിന്നും പിടികൂടിയ കടുവ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ