Vellappally Natesan: വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ; പരിശോധിക്കാൻ നിർദേശം

Vellappally Natesan Padma Award Controversy: പത്മഭൂഷൻ പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു നൽകിയ പരാതി കേന്ദ്ര ആഭ്യന്തരവകുപ്പിന് കൈമാറി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനായ ആർ എസ് ശശികുമാർ ആണ് പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചത്....

Vellappally Natesan: വെള്ളാപ്പള്ളിയുടെ പത്മാ പുരസ്കാരത്തിനെതിരായ പരാതിയിൽ രാഷ്ട്രപതിയുടെ ഇടപെടൽ; പരിശോധിക്കാൻ നിർദേശം

Vellappally Natesan

Updated On: 

01 Feb 2026 | 07:56 AM

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൻ നൽകാനുള്ള കേന്ദ്രസർക്കാർ നടപടിക്കെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് അന്വേഷിക്കും. പത്മഭൂഷൻ പുരസ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്കു നൽകിയ പരാതി കേന്ദ്ര ആഭ്യന്തരവകുപ്പിന് കൈമാറി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാനായ ആർ എസ് ശശികുമാർ ആണ് പരാതിയുമായി രാഷ്ട്രപതിയെ സമീപിച്ചത്.

പരാതിയിൽ മേൽ തുടർനടപടികൾക്ക് വേണ്ടിയാണ് രാഷ്ട്രപതി പരാതി ആഭ്യന്തരവകുപ്പിന് കൈമാറിയിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന് ഉന്നത ബഹുമതി നൽകിയാൽ പുരസ്കാരത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്നാണ് പരാമർശം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരു വ്യക്തിക്ക് പുരസ്കാരം നൽകിയത് ശരിയല്ലെന്നും പരാതിയിൽ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.

ALSO READ:‘വെള്ളാപ്പള്ളിയുടെ പത്മഭൂഷൺ പിൻവലിക്കണം’; രാഷ്ട്രപതിക്ക് പരാതി നൽകുമെന്ന് SNDP സംരക്ഷണ സമിതി

അതേസമയം വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൻ പിൻവലിക്കണമെന്ന് ആവശ്യമായി എസ്എൻഡിപി സംരക്ഷണസമിതിയും രംഗത്തുണ്ട്. നിരവധി തട്ടിപ്പ് കേസുകളെ പ്രതിയായ ഒരു വ്യക്തിക്ക് പുരസ്കാരം നൽകുന്നത് നിയമവിരുദ്ധമാണെന്നാണ് എസ്എൻഡിപി സംരക്ഷണം
സമിതിയുടെ പ്രതികരണം.

പത്മവിഭൂഷൻ ജേതാവായ വിഎസ് അച്യുതാനന്ദൻ നൽകിയ പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയാണ് വെള്ളാപ്പള്ളി നടേശൻ. പണം നൽകിയാണോ പുരസ്കാരം ലഭിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കണമെന്നും സംരക്ഷണ സമിതി അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
തിരുവനന്തപുരത്തെത്തിയപ്പോള്‍ കോലി ധരിച്ചത് 2 കോടിയുടെ വാച്ചോ?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം