Antony Raju: ശിക്ഷ നടപ്പാക്കുന്നത് തടയരുത് ; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീലിനെതിരെ പ്രോസിക്യൂഷൻ

Antony Raju Case: തൊണ്ടിമുതൽ കൈമാറുന്നതിന് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല.ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്...

Antony Raju: ശിക്ഷ നടപ്പാക്കുന്നത് തടയരുത് ; തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ അപ്പീലിനെതിരെ പ്രോസിക്യൂഷൻ

Antony Raju

Published: 

06 Mar 2026 | 07:50 AM

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടി എന്ന കേസിൽ ‌‍‌ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആന്റണി രാജു നൽകിയ അപ്പീലിനെതിരെ പ്രോസിക്യൂഷൻ. വാദത്തിനിടെ ഹൈക്കോടതി ഉയർത്തിയ ചോദ്യത്തിന് ആണ് പ്രോസിക്യൂഷൻ മറുപടി നൽകിയത്. അനധികൃതമായി കോടതിയിലെ അനുമതി ഇല്ലാതെയാണ് ഒന്നാം പ്രതിയിൽ നിന്നും ആന്റണി രാജു തൊണ്ടിമുതൽ കൈപ്പറ്റിയത്.

തൊണ്ടിമുതൽ കൈമാറുന്നതിന് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നില്ല.ആന്റണി രാജുവിന്റെ കൈവശമിരുന്നപ്പോഴാണ് തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയത്. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുണ്ടെന്നും വഞ്ചിയൂര്‍ പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.

ആ കളയണവിൽ എന്തെല്ലാം ചെയ്തുവെന്ന് പ്രതിക്ക് മാത്രമാണ് അറിവുള്ളത് തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നു എന്നത് ശാസ്ത്രീയമായി തെളിഞ്ഞ കാര്യമാണ് എന്നും പ്രോസിക്യൂഷൻ മറുപടി നൽകി. തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടത് ആന്റണി രാജുവിന്റെ ആവശ്യമാണ്. അപൂർവങ്ങളിൽ അപൂർവമായ സാഹചര്യങ്ങളിൽ മാത്രമേ ശിക്ഷാവിധി മരവിപ്പിക്കാൻ ആകും എന്നും പ്രോസിക്യൂഷൻ വാദിച്ചു.

Loading...
Unable to load recommendations.
Follow Us
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
വൈറൽ കാരമൽ ചായ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ