Petrol pump toilets : പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കണമെന്ന് ഹൈക്കോടതി
Use Toilets at Petrol Pumps on National Highways: ദേശീയപാതയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യമാണ് ശുചിമുറികൾ. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കോടതിയുടെ ഈ തീരുമാനം.
തൃശ്ശൂർ: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ ആർക്കും സൗജന്യമായി ഉപയോഗിക്കാം എന്ന് ഹൈക്കോടതി ഉത്തരവ്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം എന്നും ഉത്തരവിൽ പറയുന്നു. ശുചിമുറി ഉപയോഗിക്കാനായി പമ്പുകളിൽ ഇന്ധനം നിറയ്ക്കണമെന്ന് നിർബന്ധമില്ല എന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഈ സുപ്രധാന വിധി. നേരത്തെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ശുചിമുറികൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശുചിമുറികൾ പെട്രോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ ഈ ഭാഗത്തുള്ള തള്ളിക്കോ പുതിയ ഉത്തരവ് കോടതി പുറപ്പെടുവിച്ചത്.
Also read – വെറും 15 മിനിറ്റിൽ മനുഷ്യനെ കുളിപ്പിച്ച് കുട്ടപ്പനാക്കും; ഹ്യൂമന്‍ വാഷിങ് മെഷീനുമായി ജപ്പാൻ
ദേശീയപാതയോരങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും അത്യാവശ്യമായ അടിസ്ഥാന സൗകര്യമാണ് ശുചിമുറികൾ. ഇതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് കോടതിയുടെ ഈ തീരുമാനം. ശുചിമുറികൾ ഉപയോഗിക്കുന്നതിന് ഉപഭോക്താവ് ആകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പമ്പുകളിൽ സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ പമ്പ ഉടമകൾക്ക് അധികാരം ഉണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.