R Sreelekha : ബിജെപിയുടെ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

R Sreelekha Resigned From Thiruvananthapuram Corporation Councilor Post : നേരത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ശ്രീലേഖയെ മേയറാക്കുമെന്ന് പറഞ്ഞായിരുന്നു മത്സരത്തിൽ ബിജെപി എത്തിച്ചത്. എന്നാൽ പിന്നീട് വി വി രാജേശ് മേയർ സ്ഥാനത്തേക്കെത്തുകയായിരുന്നു. കേരളത്തിൻ്റെ ആദ്യ വനിത ഡിജിപിയായിരുന്നു ആർ ശ്രീലേഖ.

R Sreelekha : ബിജെപിയുടെ ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവെച്ചു

R Sreelekha

Updated On: 

03 Oct 2026 | 02:32 PM

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ ശ്രീലേഖ. മേയർ വിവി രാജേഷിനാണ് രാജി കത്ത് സമർപ്പിച്ചത്. മേയർ രാജി സ്വീകരിക്കുകയും ചെയ്തു. ശ്രീലേഖയുടെ രാജിയോട് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണം പ്രതിസന്ധിയിലാകും. സ്വതന്ത്രൻ്റെ പിന്തുണയോടെയാണ് നിലവിൽ വിവി രാജേഷിൻ്റെ നേതൃത്വത്തിൽ എൻഡിഎ കോർപ്പറേഷൻ ഭരിക്കുന്നത്. ശ്രീലേഖയുടെ രാജിയോടെ ഭരണം തുലാസിലാകും.  മേയർ സ്ഥാനം ലഭിക്കാത്തതിൻ്റെ അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് സൂചന. തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലറാണ് ശ്രീലേഖ.

ശ്രീലേഖയുടെ രാജിയോടെ 101 അംഗങ്ങൾ ഉള്ള ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭൂരിപക്ഷം 50ൽ നിന്നും 49 ആയി ചുരങ്ങും. സ്വതന്ത്രൻ്റെ പിന്തുണയോടെയാണ് 51 എന്ന കേവലഭൂരിപക്ഷം ബിജെപിക്കുള്ളത്. ശ്രലേഖ രാജിവെച്ചതോടെ തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎയ ഭരണം തുലാസിലാകും. സെപ്റ്റംബർ 20ന് മേയർക്ക് രാജി സമർപ്പിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജി കാരണം വ്യക്തിപരമായ കാരണങ്ങളാണ് ശ്രീലേഖ അറിയിച്ചിരിക്കുന്നത്. അതേസമയം മറ്റ് പ്രതികരണം ഒന്നും നൽകാതെ ശ്രലേഖ വിദേശത്തേക്ക് പോയിതായിട്ടാണ് റിപ്പോർട്ടുകൾ.

മേയറാക്കാം വാഗ്ദാനത്തോടെയാണ് ബിജെപി ശ്രീലേഖയെ കോർപ്പറേഷൻ കൗൺസിലർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചത്. എന്നാൽ കോർപ്പറേഷനിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചതോടെ വിവി രാജേഷിനെ മേയർ സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു. മേയർ സ്ഥാനം നൽകാത്തതിൽ ശ്രീലേഖ അതൃപ്തി പരസ്യമാക്കാട്ടുണ്ട്.  പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ മത്സരച്ചെങ്കിലും മുൻ ഡിജിപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

 

Loading...
Unable to load recommendations.
Follow Us
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കഴുകി ഉപയോഗിക്കാതെ അടുക്കളയില്‍ മാറ്റി ഉപയോഗിക്കേണ്ട സാധനങ്ങള്‍
എൻടോർക്ക് 150 , ടിവിഎസ്സിന്റെ സ്റ്റൈലിഷ് സ്കൂട്ടർ
വൈറ്റമിൻ ഡി ലഭിക്കാൻ എപ്പോൾ, എത്ര നേരം വെയിൽ കൊള്ളണം?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ