Rahul Easwar: ‘എൻ്റെ 11 കിലോ ഭാരം കുറഞ്ഞു, ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം, എനിക്കും നീതി വേണം’; രാഹുൽ ഈശ്വർ

Rahul Easwar Latest Update: തൻ്റെ കിഡ്നിക്ക് പ്രശ്നം ആകുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളം കുടിക്കാതെയും അഞ്ച് ദിവസം ഭക്ഷണം കഴിക്കാതെയും കിടന്നു. ഇന്നേക്ക് 11 ദിവസമായി താൻ ജയിലിൽ കിടക്കുകയാണ്. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണിത്. എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല.

Rahul Easwar: എൻ്റെ 11 കിലോ ഭാരം കുറഞ്ഞു, ദിലീപിന് നീതി കിട്ടിയതിൽ സന്തോഷം, എനിക്കും നീതി വേണം; രാഹുൽ ഈശ്വർ

Rahul Easwar

Published: 

10 Dec 2025 14:12 PM

തിരുവനന്തപുരം: ജാമ്യം നൽകാത്തതിനെതിരെ പ്രതികരിച്ച് രാഹുൽ ഈശ്വർ (Rahul Easwar). കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു രാഹുൽ ഈശ്വറിൻ്റെ പ്രതികരണം. അതിനിടെ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് നീതി കിട്ടിയതിൽ സന്തോഷമുണ്ടെന്നും തനിക്കും നീതി വേണമെന്നും രാഹുൽ പ്രതികരിച്ചു. ഞങ്ങളെ പോലുള്ളവർ കള്ളക്കേസിൽ കുടുക്കുമ്പോൾ മാധ്യമങ്ങൾ പിന്തുണ നൽകണമെന്നും രാഹുൽ പറഞ്ഞു.

തൻ്റെ കിഡ്നിക്ക് പ്രശ്നം ആകുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞതിനെ തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്. നാല് ദിവസം വെള്ളം കുടിക്കാതെയും അഞ്ച് ദിവസം ഭക്ഷണം കഴിക്കാതെയും കിടന്നു. ഇന്നേക്ക് 11 ദിവസമായി താൻ ജയിലിൽ കിടക്കുകയാണ്. സ്റ്റേഷൻ ജാമ്യം തരേണ്ട കേസാണിത്. എന്നെ ഇങ്ങനെ കിടത്തേണ്ട ഒരു ആവശ്യവുമില്ല. എൻറെ 11 കിലോ കുറഞ്ഞു എന്നും രാഹുൽ ഈശ്വർ പ്രതികരിക്കവെ പറഞ്ഞു.

Also Read: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

ആറാം തീയതി കോടതി ജാമ്യം നിഷേധിച്ചതോടെയാണ് രാഹുൽ ഈശ്വർ നിരാഹാരസമരം അവസാനിച്ചത്. അപകീർത്തികരമായ എല്ലാ പോസ്റ്റുകൾ പിൻവലിക്കാമെന്നും ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്നും നേരത്തെ കോടതിയിൽ അറിയിച്ചിരുന്നു. കേസിലെ പരാതിക്കാരിയെ അവഹേളിക്കുന്ന ഒന്നും താൻ ചെയ്തില്ലെന്നും എഫ്ഐആർ വായിക്കുകയാണ് ചെയ്തതെന്നും രാഹുൽ ഈശ്വർ വാദിച്ചിരുന്നു. നിലവിൽ രാഹുലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരോശധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

എന്നാൽ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയിൽ ആവശ്യമുണ്ടെന്നുമാണ് പ്രോസിക്യൂഷൻ്റെ വാദം. ഇരകളെ അവഹേളിച്ഛ് മുമ്പും രാഹുൽ പോസ്റ്റുകൾ ഇട്ടിട്ടുണ്ടെന്നും ഈ കേസിൽ ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയാണ് ചെയ്യുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതി നേരത്തെ ഹർജി തള്ളിയത്.

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന