Kerala Weather Update: കുടയെടുക്കാന്‍ മറക്കല്ലേ, വോട്ട് ചെയ്തിറങ്ങുമ്പോള്‍ നനഞ്ഞാലോ? മഴ മുന്നറിയിപ്പ്
December 11 Thursday Weather: മഴ പെയ്യുന്നത് പോളിങില്‍ കുറവ് വരുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മധ്യ-തെക്കന്‍ കേരളത്തിലെ വോട്ടെടുപ്പില്‍ മഴ അനുകൂലമായത് തെല്ലൊന്നുമല്ല, ആശ്വാസം പകര്‍ന്നത്.
തിരുവനന്തപുരം: കേരളത്തിലെ വടക്കന്‍ ജില്ലകള്‍ ഡിസംബര്‍ 11 വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് എത്തുകയാണ്. വോട്ട് ചെയ്യാനെത്തുന്ന ആളുകളുടെ കൂട്ടത്തില്‍ മഴയും എത്തുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ മുന്നണികള്‍. മഴ പെയ്യുന്നത് പോളിങില്‍ കുറവ് വരുത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. മധ്യ-തെക്കന്‍ കേരളത്തിലെ വോട്ടെടുപ്പില്‍ മഴ അനുകൂലമായത് തെല്ലൊന്നുമല്ല ആശ്വാസം പകര്‍ന്നത്.
ഡിസംബര്‍ 11ന് മഴയുണ്ടോ?
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ മഴ മുന്നറിയിപ്പുകളില്ല. എന്നാല്‍ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഡിസംബര്‍ പത്തിന് ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എന്നീ ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഡിസംബര്‍ 11ന് ഇടുക്കി, കോട്ടയം, കൊല്ലം എന്നീ ജില്ലകളില്‍ നേരിയ മഴ.
ഡിസംബര്‍ 12ന് ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത.
ഡിസംബര്‍ 13, 14 ജില്ലകളില്‍ പ്രത്യേക നിര്‍ദേശങ്ങളൊന്നും തന്നെയില്ല.
Also Read: Kerala Rain Alert: മഴ മാറി മാനം തെളിയുമോ? അലർട്ടുകൾ ഈ ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്
ശബരിമലയിലെ മഴ
ഡിസംബര്‍ പത്തിന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആകാശം ഭാഗികമായി മേഘാവൃതമാകുകയും നേരിയ മഴ ലഭിക്കുകയും ചെയ്യും. എന്നാല്‍ മഴ മുന്നറിയിപ്പില്ല.
ഡിസംബര്‍ 11ന് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിങ്ങളില്‍ നേരിയ മഴയ്ക്കും മേഘാവൃതമായ അന്തരീക്ഷത്തിനും സാധ്യതയുണ്ടെങ്കിലും മുന്നറിയിപ്പില്ല.
ഡിസംബര്‍ 12നും സമാനമായ കാലാവസ്ഥയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഉണ്ടായിരിക്കുക.