AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Rahul Mamkootathil gets anticipatory bail: തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്.

Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം, മുൻകൂർ ജാമ്യം അനുവദിച്ച് കോടതി
Rahul MamkootathilImage Credit source: Facebook
nithya
Nithya Vinu | Updated On: 10 Dec 2025 13:57 PM

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണം. രാവിലെ പത്തിനും പതിനൊന്ന് മണിക്കുമിടയിലാണ് ഹാജരാകേണ്ടത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്നും കോടതി ഉത്തരവിട്ടു.

ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ഡിസംബർ 15ന് വിധി പറയുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്. നിലവില്‍ രാഹുലിന് രണ്ട് കേസുകളിലും അറസ്റ്റില്‍നിന്ന് പരിരരക്ഷ ലഭിച്ചിരിക്കുകയാണ്. ഇതോടെ രണ്ടാഴ്ചയോളമായി ഒളിവില്‍ കഴിയുന്ന രാഹുല്‍ പുറത്തുവന്നേക്കും.

23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് രാഹുലിനെതിരെ പോലീസ് കേസെടുത്തത്. ഗുരുതരമായ മൊഴിയാണ് ബെംഗളൂരുവിൽ താമസിക്കുന്ന രണ്ടാം കേസിലെ പരാതിക്കാരി പോലീസിന് നൽകിയത്. കാലുപിടിച്ച് തടയാൻ ശ്രമിച്ചിട്ടും രാഹുൽ ക്രൂരമായി ലൈംഗിക അതിക്രമം നടത്തിയതായി യുവതി പറഞ്ഞു.

രാഹുൽ ആദ്യം പ്രണയാഭ്യർത്ഥനയും പിന്നീട് വിവാഹ അഭ്യർത്ഥനയും നടത്തുകയായിരുന്നു. വീട്ടുകാരുമായി വിവാഹം ചർച്ച ചെയ്യുകയും ചെയ്തിരുന്നു. വിവാഹം നിശ്ചയിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔട്ട് ഹൗസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴി.

രാഹുലിനെ പേടിച്ചാണ് പരാതിപ്പെടാത്തത്. എന്നാൽ വീണ്ടും രാഹുൽ കാണണമെന്നാവശ്യപ്പെട്ട് വിളിക്കുകയും സന്ദേശങ്ങള്‍ അയക്കുകയും ചെയ്തതോടെയാണ് പരാതി നൽകിയതെന്ന് യുവതി പോലീസിന് മൊഴി നൽകി.