AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Eashwar: രാഹുൽ ഈശ്വർ നിരാഹാരത്തിൽ; ജയിലിൽ വെള്ളം മാത്രം ഭക്ഷണം

Rahul Eashwar: രാഹുൽ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്നും പകരം വെള്ളം മാത്രം കഴിക്കുകയാണെന്ന് ആണ് എന്നാണ് ലഭിക്കുന്ന സൂചന...

Rahul Eashwar: രാഹുൽ ഈശ്വർ നിരാഹാരത്തിൽ; ജയിലിൽ വെള്ളം മാത്രം ഭക്ഷണം
Rahul Easwar
ashli
Ashli C | Published: 02 Dec 2025 14:36 PM

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി അപമാനപ്പെടുത്തി എന്ന കേസിൽ അറസ്റ്റിൽ ആയ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരത്തിൽ എന്ന് റിപ്പോർട്ട്. രാഹുൽ ഭക്ഷണം ഒന്നും കഴിക്കുന്നില്ല എന്നും പകരം വെള്ളം മാത്രം കഴിക്കുകയാണെന്ന് ആണ് എന്നാണ് ലഭിക്കുന്ന സൂചന. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരെ പോലീസിന് പിടികൂടാൻ ആയിട്ടില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് രാഹുലിനെ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്.

ഇതിനിടയിൽ രാഹുൽ കേരളം വിട്ടതായാണ് സൂചന. കേരളം വിട്ട് എംഎൽഎ കർണാടകയിലേക്ക് പോയതായും റിപ്പോർട്ട്. കൂടാതെ രാഹുൽ ബാംഗ്ലൂരിലേക്ക് കടക്കാനുള്ള സൂചനയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അന്വേഷണം കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം. ബുധനാഴ്ചയാണ് രാഹുലിന്റെ ജാമ്യ അപേക്ഷ പരിഗണിക്കുക. രാഹുലിനെ ഇന്ന് തന്നെ പിടികൂടാൻ ആകുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. പാലക്കാട് നിന്നും ഒരു ചുവന്ന ഫോളോ കാറിലാണ് രാഹുൽക്ഷ ഇതിനോടകം കണ്ടെത്തിയിരുന്നു. ഈ കാറിന്റെ ഉടമസ്ഥനായ യുവതിയെ ഉടനെ ചോദ്യം ചെയ്യും എന്നാണ് വിവരം.

ജാമ്യാപേക്ഷയിലെ തീരുമാനം അറിഞ്ഞതിനു ശേഷം മാത്രം അറസ്റ്റ് മതിയെന്നായിരുന്നു നേരത്തെ അന്വേഷണസംഘം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഈ നിലപാട് അന്വേഷണസംഘം മാറ്റുകയായിരുന്നു. അതിനിടെ ജാമ്യഹര്‍ജി നാളെ പരിഗണിക്കാനിരിക്കെ രാഹുല്‍ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. അടച്ചിട്ട മുറിയില്‍ തന്റെ ജാമ്യഹര്‍ജി പരിഗണിക്കണമെന്നാണ് രാഹുൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷനും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.