Kerala Rain Alert: പുതിയ ന്യൂനമർദ്ദം! തെക്കൻ കേരളത്തിൽ മ‍ഴ കനക്കും: വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Rain Alert In Kerala Today: അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Kerala Rain Alert: പുതിയ ന്യൂനമർദ്ദം! തെക്കൻ കേരളത്തിൽ മ‍ഴ കനക്കും: വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

Rain Alert Kerala

Updated On: 

17 Nov 2025 13:56 PM

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപെട്ടതോടെ കേരളത്തിലെ വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു (Rain Alert In Kerala). ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കക്ക് സമീപത്തായാണ് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൻ്റെ ഭാ​ഗമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

മണ്ഡലക്കാലം ആരംഭിച്ചതോടെ പത്തനംതിട്ട ജില്ലയിലും മഴ മുന്നറിയിപ്പിൽ പ്രത്യേക ജാ​ഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ (< 5 mm/hr) മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ അയ്യപ്പ ഭക്തർ യാത്ര ചെയ്യുമ്പോഴും മലകയറുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പമ്പ നദിയിൽ കുളിക്കാനിറങ്ങുന്ന ഭക്തജനങ്ങളം ജാ​ഗ്രത പുലർത്തുക.

ALSO READ: മഴ പോയോ? ഇല്ല അഞ്ച് ദിവസം കൂടി തുടരും; ഇന്ന് മുന്നറിയിപ്പ് ഇവിടങ്ങളില്‍

ശബരിമലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കുമെന്നും, കനത്ത മഴയ്ക്കോ ഇടിമിന്നലോട് കൂടിയ മഴയ്ക്കോ ഉള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

യെല്ലോ അലർട്ട്

  1. 17 ഇന്ന് : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
  2. 18 ചൊവ്വ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം
  3. 19 ബുധൻ: കോട്ടയം, ഇടുക്കി
  4. 20 വ്യാഴം: പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കാസർഗോഡ്

എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും