Kerala Rain Alert: മഴ പോയോ? ഇല്ല അഞ്ച് ദിവസം കൂടി തുടരും; ഇന്ന് മുന്നറിയിപ്പ് ഇവിടങ്ങളില്‍
November 17 Kerala Weather Update: തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തെക്കു-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. മുന്നറിയിപ്പ് പുറപ്പെടുവിച്ച തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
ജാഗ്രത നിര്‍ദേശം
നവംബര്‍ 17 തിങ്കള്‍– തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
നവംബര്‍ 18 ചൊവ്വ– ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നവംബര്‍ 19 ബുധന്‍– ആന്‍ഡമാന്‍ കടല്‍, തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ ചിലപ്പോള്‍ 55 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
നവംബര്‍ 20 വ്യാഴം– തെക്കന്‍ ആന്ധ്രാപ്രദേശ് തീരം, ആന്‍ഡമാന്‍ കടല്‍, തെക്കു-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.




Also Read: Kerala Rain Alert: മണ്ഡലകാലത്ത് മഴയെയും കരുതണം; പത്തനംതിട്ട ജില്ലയിലടക്കം യെല്ലോ അലര്‍ട്ട്
ഇന്നത്തെ മഴ മുന്നറിയിപ്പ്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നവംബര്‍ 17 തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ചൊവ്വാഴ്ചയും, കോട്ടയം, ഇടുക്കി ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച മഴ മുന്നറിയിപ്പുണ്ട്.