AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ration: ഒക്ടോബറിലെ റേഷൻ നവംബർ ഒന്നു വരെ വാങ്ങാം, നാളെ പോകുന്നവർക്ക് മറ്റൊരു സ്പെഷ്യൽ സമ്മാനവും

Ration distribution extended to November 1: കേരളം അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കുന്നതാണ്.

Ration: ഒക്ടോബറിലെ റേഷൻ നവംബർ ഒന്നു വരെ വാങ്ങാം, നാളെ പോകുന്നവർക്ക് മറ്റൊരു സ്പെഷ്യൽ സമ്മാനവും
Ration ShopImage Credit source: social media
nithya
Nithya Vinu | Published: 31 Oct 2025 14:46 PM

തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം നവംബര്‍ ഒന്ന് വരെ നീട്ടി. നവംബര്‍ ഒന്നിന് റേഷന്‍കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. പകരം, നവംബര്‍ ഒന്നിന്റെ റേഷന്‍കടകളുടെ മാസാദ്യ അവധി മൂന്നിലേയ്ക്ക് മാറ്റിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു.

കൂടാതെ നവംബര്‍ ഒന്നിന് റേഷൻ കടയിലെത്തുന്ന ഗുണഭോക്താക്കൾക്ക് മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്യും. കേരളം അതിദാരിദ്ര്യമുക്തിയിലെത്തുന്നതിന്റെ ഭാഗമായി റേഷന്‍വ്യാപാരികള്‍ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപ്രാധാന്യം പങ്ക് വയ്ക്കുന്നതാണ്.

അധ്യാപകനെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റി, നഗരം ചുറ്റി, മാലയും പൈസയും കവർന്നു

പാലക്കാട്: അധ്യാപകനെ മർദ്ദിച്ച് ഓട്ടോ റിക്ഷയിൽ കയറ്റി നഗരം ചുറ്റിച്ച് ഒടുവിൽ മാലയും, പൈസയും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശി റമീസ് , കൽമണ്ഡപം മുനിസിപ്പൽ ലൈൻ നവീൻ കുമാർ, കണ്ണനൂർ പെരച്ചിരംകാട് അബ്ദുൾ നിയാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പാലക്കാട് കെഎസ്ആർടിസി സ്റ്റാൻറിന് സമീപത്തായിരുന്നു സംഭവം.  സബ്ജില്ലാ കലോത്സവത്തിനെത്തിയ കിളിക്കൊല്ലൂർ കൊല്ലം സ്വദേശി നൃത്ത അധ്യാപകൻ യോഗീശ്വരനാണ് മർദ്ദനമേറ്റത്. ഇദ്ദേഹത്തെ മർദിച്ചും ഭീഷണിപ്പെടുത്തിയും ഓട്ടോയിൽ കയറ്റി പല സ്ഥലങ്ങളിലൂടെ യാത്ര ചെയ്ത് ഒടുവിൽ പാലക്കാടിന് സമീപം കടാങ്കോട് ബ്രിട്ടീഷ് പാലത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകന്റെ പക്കൽ നിന്ന് രണ്ടര പവൻ സ്വർണ്ണമാലയും നാലായിരം രൂപയുമാണ് പ്രതികൾ കവർന്നത്.