ദേശീയപാതയ്ക്കായി ഇനിയും സ്ഥലം ഏറ്റെടുക്കണം; മലപ്പുറത്തും, തൃശൂരിലുമായി 22 നടപ്പാലങ്ങൾ വരുന്നു

NH 66 Development: More Land Acquisition Needed for 22 Footbridges in Malappuram and Thrissur: നടപ്പാലങ്ങൾ നിർമ്മിക്കുന്നതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതാണ് പദ്ധതിയുടെ പ്രധാന വെല്ലുവിളി. ദേശീയപാതയ്ക്കായി ഇതിനോടകം ഭൂമി വീട്ടുനൽകിയവരെ തന്നെ വീണ്ടും സമിപിക്കേണ്ട സാഹചര്യം വന്നേക്കാം. വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്നതിനാൽ ഭൂവുടമകളൂടെ എതിർപ്പുകളും ആശങ്കകളും പരിഹരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാതാ അതോറിറ്റി ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

ദേശീയപാതയ്ക്കായി ഇനിയും സ്ഥലം ഏറ്റെടുക്കണം; മലപ്പുറത്തും, തൃശൂരിലുമായി 22 നടപ്പാലങ്ങൾ വരുന്നു

പ്രതീകാത്മക ചിത്രം

Published: 

26 Sep 2026 | 10:09 AM

കാൽനട യാത്രക്കാർക്ക് ആശ്വാസമായി ദേശിയപാത 66-ൽ രാമനാട്ടുകര മുതൽ കൊടൂങ്ങലൂർ വരെയുള്ള ഭാഗത്ത് 22 നടപ്പാലങ്ങൾ നിർമ്മിക്കാൻ തീരുമാനം. ഇതിൻ്റെ ഭാഗമായി മലപ്പുറം ജില്ലയിൽ മാത്രം 14 നടപ്പാലങ്ങളാണ് വരുക. തൃശൂരിൽ എട്ട് നടപ്പാലങ്ങളും നിർമ്മിക്കും. പദ്ധതിക്ക് ദേശിയപാതാ അതോറിറ്റി അംഗീകാരം നൽകി. രാമനാട്ടുകര-കാപ്പിരിക്കാട്, കാപ്പിരിക്കാട്-കൊടുങ്ങല്ലൂർ എന്നീ സെക്ഷനുകളിലായാണ് 22 നടപ്പാലങ്ങളും നിർമ്മിക്കുന്നത്. പദ്ധതിക്കായി സ്ഥലം പരിശോധിച്ച് അംഗീകാരം നൽകണം എന്ന് ദേശിയപാതാ അതോറിറ്റി മലപ്പുറം, തൃശൂർ ജില്ലാ കളക്ടർമാരോടായി ആവശ്യപ്പെട്ടിട്ടുണ്ട്.

നടപ്പാലങ്ങൾ നിർമ്മിക്കുന്നതിനായി വീണ്ടും സ്ഥലം ഏറ്റെടുക്കേണ്ടി വരും എന്നതാണ് പദ്ധതിയുടെ പ്രധാന വെല്ലുവിളി. ദേശീയപാതയ്ക്കായി ഇതിനോടകം ഭൂമി വീട്ടുനൽകിയവരെ തന്നെ വീണ്ടും സമിപിക്കേണ്ട സാഹചര്യം വന്നേക്കാം. വീണ്ടും ഭൂമി ഏറ്റെടുക്കുന്നതിൽ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ട് എന്നതിനാൽ ഭൂവുടമകളൂടെ എതിർപ്പുകളും ആശങ്കകളും പരിഹരിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് ദേശീയപാതാ അതോറിറ്റി ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.

കണ്ടെത്തിയ സ്ഥലം നടപ്പാതകൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കാനും നിർദ്ദേശമുണ്ട്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ ദേശീയ പാതയിലേക്ക് പ്രവേശനമുണ്ടോ, റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കുന്ന തരത്തിൽ നിർമ്മാണം നടത്താനാകുമോ എന്നിവ ഉൾപ്പടെ കൃത്യമായി പരിശോധിച്ച് വിലയിരുത്താൻ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി, റീജണൽ ട്രാൻസ്പോർട്ട് ഓഫീസ്, പൊലീസ്, തദ്ദേശ സ്ഥാപനങ്ങൾ, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരോട് എൻ.എച്ച്.എ.ഐ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: VD Satheesan: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേർഡ് വിമാനയാത്ര; കേരള ലോകായുക്തയിൽ പരാതി

നടപ്പാലത്തിൻ്റെ നിർമ്മാണത്തിനായി 30 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലുമാണ് സ്ഥലം ഏറ്റെടുക്കേണ്ടത് എന്നാണ് ചട്ടം. എന്നാൽ ഈ വിധത്തിൽ സ്ഥലം ഏറ്റെടുക്കാനാകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

മലപ്പുറം ജില്ലയിൽ നടപ്പാലങ്ങൾ എവിടെയെല്ലാം ?

മലപ്പുറത്ത് 14 ഇടങ്ങളിലാണ് നടപ്പാലങ്ങൾ നിർമ്മിക്കാൻ ദേശീയ പാതാ അതോറിറ്റി അംഗീകാരം നൽകിയിരിക്കുന്നത്. തങ്ങൾപ്പടി, വെളിമുക്ക് കോഹിനൂർ, കഞ്ഞിപ്പുര, കോഴിച്ചെന, കൊളപ്പുറം, യൂണിവേഴ്സിറ്റി, പുതുപ്പൊന്നാനി, ചേട്ടൻ മൂടാൽ പാണ്ടികശാല, ഉറൂബ് നഗർ, ഈശ്വരമംഗലം, തെയ്യങ്ങാട് എന്നിവിടങ്ങളിലാണ് പുതുതായി നടപ്പാലങ്ങൾ വരുക. രണ്ടത്താണിയിൽ നടപ്പാലത്തിൻ്റെ നിർമ്മാന പ്രവർത്തികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത് ഇടൻ തുറക്കും എന്നാണ് വിവരം.

കൈപ്പമംഗലം, നാട്ടിക സെൻ്റർ, വലപ്പാട്, പള്ളിനട, ഏങ്ങണ്ടിയൂർ അല്ലെങ്കിൽ പൊക്കുളങ്ങര, മന്ദലാംകുന്ന്, മണത്തല, എടക്കഴിയൂർ എന്നിവിടങ്ങളിലാണ് തൃശൂർ ജില്ലയിൽ നടപ്പാലങ്ങൾ വരുന്നത്.

English Summary

The NHAI has approved the construction of 22 foot-over-bridges along the NH 66 stretch in Malappuram and Thrissur. However, the project faces challenges regarding the additional land acquisition required.

Loading...
Unable to load recommendations.
Follow Us
തൈര് ഈ രീതിയിൽ കഴിച്ചാൽ തടി കുറയും!
കൈയിലെ മീന്‍ നാറ്റം എളുപ്പത്തില്‍ മാറ്റാം, ഇതാ ടിപ്‌സ്‌
വില ഒരു ലക്ഷത്തിൽ താഴെ 113 കിലോമീറ്റർ റേഞ്ചും - ചേതക്ക് C2501
മുരിങ്ങക്കായിയോ മുരിങ്ങയിലയോ ബെസ്റ്റ്?
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം