Sabarimala Aravana Production: പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആക്കും! ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നു
Sabarimala Aravana Production Plant:പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആയിരിക്കും ആകെ നിർമ്മാണ ശേഷി. നിലവിൽ രണ്ടു മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് ഓരോ ദിവസവും അരവണ നിർമ്മിക്കുന്നത്.പുതിയതായി ആറ് അരവണ പ്രീപ്പറേഷൻ പ്ലാൻ അഥവാ വാർപ്പ്, രണ്ടു കൂളിംഗ് ചേമ്പറുകൾ ഒരു ബോയിലർ എന്നിവയാണ് സ്ഥാപിക്കുന്നത്.............

Aravana
തിരുവനന്തപുരം : ശബരിമല അരവണ നിർമ്മാണ പ്ലാന്റിന്റെ അരവണ നിർമ്മാണ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. പ്രതിദിനത്തിലെ നിർമ്മാണശേഷി 85,000 മുതൽ ഒരു ലക്ഷം കണ്ടെയ്നർ വരെ വർദ്ധിപ്പിക്കാനാണ് ഇതുവഴി നീക്കം നടത്തുന്നത്.
ഇതോടെ പ്രതിദിനം 3.25 ലക്ഷം കണ്ടെയ്നർ ആയിരിക്കും ആകെ നിർമ്മാണ ശേഷി. നിലവിൽ രണ്ടു മുതൽ 2.25 ലക്ഷം കണ്ടെയ്നർ വരെയാണ് ഓരോ ദിവസവും അരവണ നിർമ്മിക്കുന്നത്.പുതിയതായി ആറ് അരവണ പ്രീപ്പറേഷൻ പ്ലാൻ അഥവാ വാർപ്പ്, രണ്ടു കൂളിംഗ് ചേമ്പറുകൾ ഒരു ബോയിലർ എന്നിവയാണ് സ്ഥാപിക്കുന്നത്.
ALSO READ:15 ദിവസത്തിനുള്ളിൽ! കുട്ടികളുടെ ഭക്ഷണം അകത്തുകയറ്റണം, കുടിവെള്ളം സൗജന്യമാക്കണം! മേയർ വി വി രാജേഷ്
നിലവിൽ ശബരിമലയിലെ അരവണ നിർമ്മാണ പ്ലാന്റിൽ 26 അരവണ പ്രിപ്പറേഷൻ പ്ലാന്റുകളും 6 കൂളിംഗ് ചേമ്പറുകളും 6 ബോയിലറുകളും ആണ് ഉള്ളത്. ഒക്ടോബർ മാസത്തിൽ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തിയാക്കി മണ്ഡല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലത്തേക്കുള്ള അരവണ കരുതല്‍ ശേഖര നിര്‍മ്മാണം ആരംഭിക്കാനാകും.
ED രാഷ്ട്രീയപരമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയം കൊണ്ട് തന്നെ നേരിടും; പിണറായി വിജയൻ
തിരുവനന്തപുരം : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാഷ്ട്രീയപരമായി ചെയ്യുന്ന കാര്യങ്ങളെ രാഷ്ട്രീയമായിത്തന്നെ നേരിടും എന്നാണ് അദ്ദേഹം പറയുന്നത്. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടി സ്വീകരിച്ചിരുന്നു എന്നാൽ അവിടെ ചെന്ന് ഒരു പാർട്ടിയെ തന്നെ പ്രതിയാക്കുമെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.
ഇത്തിത്താനം സഹകരണ ബാങ്കിന്റെ നൂറാം വാർഷിക വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുവന്നൂർ ബാങ്കിൽ ചിലർ തെറ്റായ കാര്യങ്ങൾ ചെയ്തപ്പോൾ ശക്തമായ നടപടി എടുത്തിരുന്നു. അഴിമതി നടത്തി സ്വാധീനിച്ച മാപ്പ് സാക്ഷിയാക്കി മനസ്സിൽ കാണുന്ന കാര്യങ്ങൾ ഇവർ പറയണമെന്ന് പറഞ്ഞു. അങ്ങനെയുള്ള സ്റ്റേറ്റ്മെന്റുകൾ മാപ്പുസാക്ഷികളുടെ കയ്യിൽ നിന്നും വാങ്ങി അത് വലിയ തെളിവാണെന്ന് പറഞ്ഞതാണ് സിപിഎമ്മിനെ ഇപ്പോൾ പ്രതിയാക്കി മാറ്റുന്നത്.
ENGLISH SUMMARY
Construction work has reportedly begun to increase the production capacity of the Sabarimala Aravana manufacturing plant. The move is aimed at increasing the daily production capacity from 85,000 to one lakh containers.