Sabarimala Flagpole Reinstallation: ശബരിമല കൊടിമര തട്ടിപ്പ്: ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

Sabarimala Flagpole Reinstallation: ചെമ്പ് ഉപയോഗിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തികൾ ചെയ്തെന്ന് ആനന്ദൻ ആചാരി മൊഴി നൽകിയിട്ടുണ്ട്. തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തതായാണ് റിപ്പോർട്ട്....

Sabarimala Flagpole Reinstallation: ശബരിമല കൊടിമര തട്ടിപ്പ്: ദേവസ്വം ഓഫീസിലെ രേഖകൾ പിടിച്ചെടുത്തു

Sabarimala Gold Issue

Updated On: 

19 Feb 2026 | 12:41 PM

തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണം കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി വിജിലൻസ്. കൂടുതൽ പേരിൽ നിന്നും മൊഴി രേഖപ്പെടുത്തിയ വിജിലൻസ് തെളിവുകളും ശേഖരിച്ചതായി റിപ്പോർട്ട്. പ്രധാനമായും കൊടിമരം നിർമ്മിച്ച അനന്തൻ ആചാരിയിൽ നിന്നുമാണ് വിജിലൻസ് മൊഴിയെടുത്തത്. ചെമ്പ് ഉപയോഗിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തികൾ ചെയ്തെന്ന് ആനന്ദൻ ആചാരി മൊഴി നൽകിയിട്ടുണ്ട്. തിരുവാഭരണം കമ്മീഷണർ ഓഫീസിലെ സൂപ്രണ്ടിന്റെ മൊഴിയും വിജിലൻസ് എടുത്തതായാണ് റിപ്പോർട്ട്. ഇതിനായി വിജിലൻസ് സംഘം പരിശോധനയ്ക്ക് വേണ്ടി സന്നിധാനത്ത് എത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ രേഖകളും പിടിച്ചതെടുത്തതായാണ് വിവരം. ദേവസ്വം ഓഫീസിലെ രേഖകളാണ് പിടിച്ചെടുത്തത്. കൂടാതെ കൊടിമര നിർമ്മാണ ചിത്രങ്ങളും വിജിലൻസ് ശേഖരിച്ചിട്ടുണ്ട്. ശബരിമല കൊടിമര പുനപ്രതിഷ്ഠയിൽ വലിയ തട്ടിപ്പ് നടന്നതായാണ് വിജിലൻസിന്റെ നിഗമനം. കൊടിമര നിർമ്മാണത്തിനുശേഷം 30 പവൻ സ്വർണ്ണം ബാക്കി വന്നിരുന്നതായി ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടിയിരുന്നു. കൊടിമരം പുനപ്രതിഷ്ഠയ്ക്ക് വേണ്ടി 9 കിലോ 570 ഗ്രാം സ്വർണമാണ് ദേവസ്വം ബോർഡിന്റെ കയ്യിൽ ഉണ്ടായിരുന്നത് ഇതിൽ 9 കിലോ 340 ഗ്രാം സ്വർണമാണ് കൊടിമര പ്രതിഷ്ഠയ്ക്ക് വേണ്ടി ഉപയോഗിച്ചത്. ബാക്കിവന്ന 30 പവൻ സ്വർണത്തിന്റെ കണക്കുകൾ ദേവസ്വം ബോർഡിന്റെ പക്കൽ ഇല്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ALSO READ:സ്വര്‍ണ്ണക്കൊള്ള കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍; പത്മകുമാറിന്റെ ജാമ്യഹര്‍ജിയിലും ഇന്ന് തീരുമാനം

കൊടിമര പുനപ്രതിഷ്ഠിക്കുന്നതിന് വേണ്ടി ഭക്തർ സംഭാവന ചെയ്ത 412 ഗ്രാം സ്വർണ്ണം ഉൾപ്പെടെയുള്ള സ്വർണത്തിന്റെ കണക്കുകളാണ് ഇപ്പോൾ കാണാമറയത്ത്. 27 ഭക്തരിൽ നിന്നും സംഭാവന ലഭിച്ച 412 ഗ്രാം സ്വർണ്ണമാണ് കാണാതായിരിക്കുന്നത്. സിനിമാതാരങ്ങൾ ഉൾപ്പെടെ സ്വർണ്ണം സംഭാവന ചെയ്തിരുന്നു. എന്നാൽ ചിലർ നൽകിയ സ്വർണത്തിന് രേഖകൾ ഇല്ല.. 27 പേരിൽ 12 പേർക്കും വരെ നൽകാതെയാണ് സംഭാവന സ്വീകരിച്ചിരിക്കുന്നത്. സംഭാവന നൽകിയവരിൽ സിനിമാനടന്മാരും നിർമ്മാതാക്കളും ഉൾപ്പെടെയുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിന്റെ ആ പശ്ചാത്തലത്തിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തിയതാണ്. സംഭാവന നൽകിയ മറ്റു ഭക്തരുടെ മൊഴി ഈ ആഴ്ച തന്നെ രേഖപ്പെടുത്തുമെന്നും വിജിലൻസ് വ്യക്തമാക്കി.

Follow Us
Related Stories
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
Kerala Lottery Result: വിഷുക്കൈനീട്ടമായി ഒരു കോടി ആർക്ക്!; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
NH 66 Developement : എൻ.എച്ച് 66 നിർമ്മാണത്തിൽ മാറ്റം: കൊല്ലത്ത് മൂന്നിടങ്ങളിൽ ഉയരപ്പാത പൊളിക്കുന്നു, പകരം വരുന്ന മാറ്റം ഇങ്ങനെ
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ