AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Ghee Scam: ശബരിമല നെയ്യ് തട്ടിപ്പ്; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

Sabarimala Ghee Scam: മിൽമയിൽ നിന്നും നെയ്യ് വാങ്ങിയതിൽ ശബരിമലയ്ക്ക് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ.പ്രസ്തുത വിഷയത്തിൽ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് വകുപ്പ് 32(9) ഹൈക്കോടതിക്ക്‌ അനുമതി നൽകുന്നുണ്ട്.നെയ്യ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണമെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരണം നടത്തിയത്.ദേവസ്വം വിജിലൻസ് കമ്മിഷണറുടെ കത്ത് ലഭിച്ചാലുടൻ..........

Sabarimala Ghee Scam: ശബരിമല നെയ്യ് തട്ടിപ്പ്; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും
Sabarimala Ghee ScamImage Credit source: PTI Photos
Ashli C
Ashli C | Published: 09 Aug 2026 | 08:18 AM

കൊച്ചി: ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങിയതിൽ ദേവസ്വം ബോർഡിന് ഉണ്ടായ നഷ്ടം പ്രതികളിൽ നിന്ന് സർചാർജ് ഉത്തരവിലൂടെ ഈടാക്കാമെന്ന് റിപ്പോർട്ട്. പ്രസ്തുത വിഷയത്തിൽ ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻ ആക്ട് വകുപ്പ് 32(9) ഹൈക്കോടതിക്ക്‌ അനുമതി നൽകുന്നുണ്ട്.

ഈ വകുപ്പ് പ്രകാരം ബോർഡ് അംഗങ്ങളുടെ തെറ്റുകാരണം പണം നഷ്ടം ഉണ്ടാവുകയാണെന്ന് ബോധ്യപ്പെടുന്ന സാഹചര്യത്തിൽ അതിന് ഉത്തരവാദികളായവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാം. വിശദീകരണം തൃപ്തികരമായിട്ടില്ലെങ്കിൽ ബോർഡിന് നഷ്ടമായ തുക ഈടാക്കുവാൻ സർക്കാർ നടപടിക്ക് ഹൈക്കോടതിക്ക് നേരിട്ട് ഉത്തരവിടാവുന്നതാണ്. മിൽമയിൽ നിന്നും നെയ്യ് വാങ്ങിയതിൽ ശബരിമലയ്ക്ക് 2.27 കോടി രൂപയുടെ നഷ്ടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ.

ALSO READ:വഴിമധ്യേ മറിച്ചു വിറ്റു? മിൽമയിൽ നിന്ന് അയച്ച നെയ്യ് സന്നിധാനത്ത് എത്തിയില്ലെന്ന് റിപ്പോർട്ട്

നഷ്ടപ്പെട്ട തുക പ്രതികളിൽ നിന്നും ക്രിമിനൽ നടപടി കൂടാതെയാണ് ഈടാക്കുവാൻ നിയമം അനുവാദം നൽകുന്നത്.ബോർഡിന്റെ കരാർ ലഭിച്ചതിനുപിന്നാലെ മിൽമ പുണെയിലെ സോനായി കോ-ഓപ്പറേറ്റീവ് ഡെയറിയിൽനിന്ന് ലിറ്ററിന് 497 രൂപയ്ക്ക് 24,970 കിലോഗ്രാം നെയ്യ് വാങ്ങിച്ചതിന് തെളിവുകൾ ഉണ്ട്. ശബരിമലയിലേക്ക് ഈ എത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ അടക്കം പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തും.

നെയ്യ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ നിർദ്ദേശത്തോടെ എസ്പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ആണ് ഇത് അന്വേഷിക്കുന്നത്.അതേസമയം കഴിഞ്ഞ മണ്ഡലകാലത്ത് ആടിയ ശിഷ്ടം നെയ്യിന്റെ വിൽപ്പനയിലും ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ വലിയ തോതിൽ ആടിയ ശിഷ്ടം നെയ്യും അരവണ തയ്യാറാക്കാനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ മിൽമയിൽ നിന്നും വാങ്ങിച്ചു എത്രത്തോളം ശബരിമലയിൽ ഉപയോഗിക്കേണ്ടി വന്നു എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും.

അതിനിടെ ശബരിമല നെയ്യ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടിട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തണമെന്നാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ പ്രതികരണം നടത്തിയത്.ദേവസ്വം വിജിലൻസ് കമ്മിഷണറുടെ കത്ത് ലഭിച്ചാലുടൻ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിക്കും. ഭക്തരുടെ പണം കൈയിട്ടു വാരാനുള്ളതല്ല. സർക്കാർ ആരെയും വെറുതേവിടുമെന്നു കരുതേണ്ട എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY

It is reported that the loss incurred by the Devaswom Board due to the purchase of ghee from Milma for Sabarimala without a tender can be recovered from the accused through a surcharge order. Section 32(9) of the Travancore Cochin Hindu Religious Institutions Act gives permission to the High Court in this matter.

Follow Us