Sabarimala Gold Scam: പത്മനാഭസ്വാമി ക്ഷേത്രത്തെയും ഉന്നം വെച്ചു! കണ്ണുവെച്ചത് 1000 കോടിയിലേക്ക്
Sabarimala Gold Scam: ഡി മണിയെന്നാൽ ഡയമണ്ട് മണി ആണെന്നും എസ് ഐ ടി. കൂടാതെ യഥാർത്ഥ പേര് ബാലമുരുകൻ എന്നാണെന്നും സ്ഥിരീകരിച്ചു....

Sabarimala Gold Scam (3)
ശബരിമല കൂടാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലും മോഷണം നടത്താൻ ഉന്നം വെച്ചിരുന്നതായി റിപ്പോർട്ട്. ഡി മണിയും സംഘവും കേരളത്തിൽ ആയിരം കോടിയുടെ മോഷണമാണ് ലക്ഷ്യം വെച്ചിരുന്നത്. ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് ഡി മണിയെ എസ് ഐ ടി ചോദ്യം ചെയ്തു.ഡി മണിയെന്നാൽ ഡയമണ്ട് മണി ആണെന്നും എസ് ഐ ടി. കൂടാതെ യഥാർത്ഥ പേര് ബാലമുരുകൻ എന്നാണെന്നും സ്ഥിരീകരിച്ചു. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയെന്നാണ് വിദേശ വ്യവസായി നൽകിയ മൊഴി.
രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് ഡി മണിയെ കുറിച്ചും വിഗ്രഹ കടത്തെക്കുറിച്ച് നൽകിയത്. സ്വർണ്ണം ഒരുക്കിയെടുക്കുന്നതിനേക്കാൾ വലിയ വിഗ്രഹ കടത്താണ് ശബരിമലയിൽ നടന്നതെന്ന് മലയാളിയായ വിദേശ വ്യവസായി അന്വേഷണസംഘത്തിന് മുകളിൽ നൽകിയിരുന്നു.
ALSO READ: വിഗ്രഹക്കടത്ത് കേസ്: ഡി മണി വലയിൽ; ബെല്ലാരിയിലെ ജ്വല്ലറിയിൽ എസ്.ഐ.ടി പരിശോധന
2019-20 കാലങ്ങളിലായി നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റത്. ഡി മണി എന്ന പേരുള്ള അറിയപ്പെടുന്ന ഒരു ചെന്നൈക്കാരൻ ആണ് വിഗ്രഹങ്ങൾ വാങ്ങിയത് എന്നും റിപ്പോർട്ട്. ഇതിന് ഇടനിലക്കാരൻ ആയി നിന്നത് ഉണ്ണികൃഷ്ണൻ പോറ്റിയായിരുന്നു. കൂടാതെ വിഗ്രഹങ്ങൾ കൊടുക്കുന്നതിന് നേതൃത്വം നൽകിയത് ശബരിമലയിൽ ഭരണ ചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴി.
തിരുവനന്തപുരത്ത് വെച്ചാണ് വിഗ്രഹത്തിനുള്ള പണം കൈമാറ്റം 2020 ഒക്ടോബർ 26 നടന്നത്. മണിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരു ഉന്നതനും മാത്രമാണ് പണം കൈമാറ്റത്തിൽ പങ്കാളികളായിരുന്നു മൊഴിയുണ്ട്. ഇത് സംബന്ധിച്ച എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ അറിയാമെന്നും വ്യവസായി അറിയിച്ചു. എന്നാൽ മൊഴി വിശ്വസിക്കാൻ ആകുമോ എന്നുള്ള പരിശോധനയിലാണ് എസ്ഐ ടി.