AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: എ പത്മകുമാറും പുറത്തേക്ക്

Sabarimala Gold Theft Case A Padma Kumar Bail: കേസിലെ മറ്റു പ്രതികൾക്ക് സമാനമായ രീതിയിൽ മുൻപേ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതികളോ ശരിയായ സമയത്ത് കുറ്റപത്രം സമർപ്പിക്കുവാനും എസ് ഐ ടി പ്രയത്നിച്ചില്ല...

Sabarimala Gold Theft Case: ശബരിമല സ്വർണ്ണ മോഷണം: എ പത്മകുമാറും പുറത്തേക്ക്
A Pathmakumar
Ashli C
Ashli C | Updated On: 04 Mar 2026 | 12:58 PM

ശബരിമലയിലെ സ്വർണ്ണം മോഷണം കേസുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പൂർത്തിയായിട്ടും പ്രത്യേക അന്വേഷണസംഘം( എസ് ഐ ടി ) കുറ്റപത്രം സമർപ്പിക്കാത്ത പശ്ചാത്തലത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

ഇതോടെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും സ്വർണം മാറ്റിയ കേസിലും പത്മകുമാറിന് ജാമ്യം ലഭിച്ചു. കേസിലെ മറ്റു പ്രതികൾക്ക് സമാനമായ രീതിയിൽ മുൻപേ തന്നെ ജാമ്യം ലഭിച്ചിരുന്നു. ഇതോടെ പ്രതികൾക്ക് ജാമ്യം ലഭിക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതികളോ ശരിയായ സമയത്ത് കുറ്റപത്രം സമർപ്പിക്കുവാനും എസ് ഐ ടി പ്രയത്നിച്ചില്ല എന്ന വിമർശനം ശക്തമാവുകയാണ്.

Follow Us