AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി

Sabarimala Gold Theft Case Update: ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊല്ലം വിജിലൻസ് കോടതിയിലാണ് എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണുള്ളത്.

Sabarimala Gold Theft Case: ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്തിനെയും അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി
പിഎസ് പ്രശാന്ത്, ശബരിമലImage Credit source: Facebook / PTI
Neethu Vijayan
Neethu Vijayan | Published: 27 Jul 2026 | 07:31 AM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്ത്, ബോർഡ് അംഗം എ അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി എസ്ഐടി ഇന്ന് അപേക്ഷ നൽകും. ഇവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ഇതിന്റെ ഭാഗമായി കൊല്ലം വിജിലൻസ് കോടതിയിലാണ് എസ്ഐടി ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികൾ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലാണുള്ളത്.

2019 ലെ സ്വർണക്കൊള്ള മറച്ചുപിടിക്കാനാണ് 2025ൽ പിഎസ് പ്രശാന്ത് പ്രസിഡന്റായ ബോർഡ്, സ്വർണ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് കൊടുത്തുവിട്ടതെന്നാണ് എസ്ഐടിയുടെ പ്രധാന കണ്ടെത്തൽ. അതേസമയം, കേസിൽ തന്റെ ഭാഗം ന്യായീകരിച്ചുകൊണ്ട് പിഎസ് പ്രശാന്ത് വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്ന മുറയ്ക്ക് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ALSO READ: കണ്ഠര് ബ്രഹ്മദത്തൻ ശബരിമല ​തന്ത്രി: ചിങ്ങം ഒന്നിന് ചുമതലയേൽക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന്റെയും മുൻ അംഗം അജികുമാറിന്റെയും അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. എസ് പി ശശിധരന്റെ സാന്നിധ്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി എസ് പ്രശാന്തിന്റെ അറസ്റ്റിന് പിന്നാലെ അജികുമാറിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. തിരുവനന്തപുരം കരകുളത്തിന് സമീപത്തെ വീട്ടിലെത്തിയാണ് എസ്‌ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു നടപടി.

എസ്‌ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി എസ് പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകൾ ലഭിച്ചതായി അറിയിച്ചിരുന്നു. അതേസമയം അറസ്റ്റിന് മുമ്പ് ശബരിമല സ്വർണക്കൊള്ളയിൽ ചെയ്യാത്ത കുറ്റത്തിന് ക്രൂശിക്കുന്നുവെന്നും താൻ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും പിഎസ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എല്ലാ കാര്യങ്ങൾക്കും പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നുമാണ് പി എസ് പ്രശാന്തിൻ്റെ പോസ്റ്റിൽ ആരോപിക്കുന്നത്. ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത് തെറ്റെന്ന് പിഎസ് പ്രശാന്ത് ചോദിക്കുന്നുണ്ട്. അറസ്റ്റിന് പിന്നിൽ സർക്കാരിന്റെ സമ്മർദമാണെന്നും പ്രശാന്ത് ആരോപിച്ചിരുന്നു.

ഭക്തജനങ്ങളേ.. 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? എന്ന് ചോദിച്ചുകൊണ്ടാണ് പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകും, ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാണ്. ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറിൽ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപ്പങ്ങളുടെയും ന്യൂനതകൾ പരിഹരിക്കുവാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ ഫയൽ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രശാന്ത് വാദിക്കുന്നത്.

പി എസ് പ്രശാന്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

English Summary:

Sabarimala Gold Theft Case Latest Upddate, SIT to Submit application For Custody of Former Devaswom President P S Prasanth and Board Member Ajikumar Today. Here Is The Complete Details Of Case.

Follow Us